Header

വില്ലേജാപ്പീസറുടെ മൂക്കിനു താഴെ പാടം നികത്തി അനധികൃത കോര്‍ട്ടേസ് നിര്‍മ്മാണം

ചാവക്കാട് : പുന്നയൂര്‍ പഞ്ചായത്തിലെ എടക്കഴിയൂര്‍ വില്ലേജ് ഓഫീസിനോട്  ചേര്‍ന്ന് കിടക്കുന്ന  പാടത്ത് അമ്പത് മീറ്ററിനുള്ളിലാണ് സ്വകാര്യ വ്യക്തി നിലം നികത്തി ക്വാട്ടേഴ്സ് നിര്‍മ്മിക്കുന്നത്. ചെറിയ തോതില്‍ വിവധ ഘട്ടമായി മണ്ണിട്ടാണിവിടെ വ്യാപകമായി  ഏരികളും പാടവും നികത്തുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു.  സമീപ പ്രദേശങ്ങളില്‍ വീട് നിര്‍മ്മാണത്തിനായി നല്‍കിയ അനുമതി പ്രകാരം പാടം നികത്തിയിട്ടുണ്ട്.  ഇതിന്‍്റെ മറവിലാണ്  ക്വാട്ടേഴ്സ് നിര്‍മ്മാണം ആരംഭിച്ചത്. പ്രദേശത്ത് തിങ്ങിപാര്‍ക്കുന്ന ഇതര സംസ്ഥന തൊഴിലാളികളെ താമസിപ്പിക്കാനാണ് കെട്ടിട നിര്‍മ്മണമത്രെ. 15 സെന്‍്റോളം സ്ഥലത്താണ് ഇപ്പോള്‍ നിര്‍മ്മണ പ്രവര്‍ത്തികള്‍ നടക്കുന്നത്. സമീപത്തായി ഒരു ഏക്കറോളം പാടം നികത്തിയിട്ടുണ്ട്. നേരത്തെ പാടമായിരുന്ന ഈ പ്രദേശങ്ങളില്‍ നിറയെ ഏരിയുണ്ടാക്കി പറമ്പാക്കി തരം മാറ്റിയാണ് പലയിടത്തും നികത്തല്‍ നടത്തുന്നത്. സംഭവത്തെക്കുറിച്ച് തനിക്ക് ഒന്നുമറിയില്ലെന്ന് വില്ലേജ് ഓഫീസര്‍ പറഞ്ഞു. രണ്ട് ദിവസം മുന്‍പാണ് പുതിയ വില്ലേജ് ഒഫീസര്‍ ചുമതലയേറ്റത്. അതേസമയം മേഖലയില്‍ ഏറ്റവും കൂടുതല്‍ നിലം, വയല്‍ നികത്തലും കടപ്പുറത്തെ പുറമ്പോക്ക് വെട്ടിപ്പിടിച്ച് അനധികൃതമായി വീട് വെക്കുന്നതും എടക്കഴിയൂര്‍ വില്ലേജ് ഓഫീസ് പരിധിയിലാണ്.

thahani steels

Comments are closed.