അനധികൃത മദ്യ വിൽപ്പന – വയോധികനെ വെറുതെ വിട്ടു

ചാവക്കാട് : ചേറ്റുവ ദേശീയപാത യിൽ നിന്നും അനധികൃതമായി മദ്യ വിൽപ്പന നടത്തിയെന്നാരോപിച്ച് വയോധികനെതിരെ ചാവക്കാട് എക്സൈസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയെ ചാവക്കാട് അസിസ്റ്റൻറ് സെഷൻസ് ജഡ്ജ് വി. വിനോദ് കുറക്കാരനല്ലെന്ന് കണ്ട് വെറുതെ വിട്ടയച്ചു. ഒരുമനയൂർ വലിയകത്ത് വീട്ടിൽ അബ്ദുൽ ഗഫൂറിനെയാണ് വെറുതെ വിട്ടത്.

ഇന്ത്യൻ നിർമ്മിത വിദേശമദ്യം കൈവശം വെക്കുകയും ആവശ്യക്കാർക്ക് ചില്ലറ വില്പന നടത്തിയെന്നുമായിരുന്നു കേസ്. പ്രതിക്കുവേണ്ടി അഡ്വ.സുജിത് അയിനിപ്പുള്ളി ഹാജരായി.

Comments are closed.