mehandi banner desktop
Chavakkad online

പിപിഇ കിറ്റ് ധരിച്ച് ചാവക്കാട് മെഡിക്കല്‍ ഷോപ്പിൽ കവർച്ച നടത്തിയ പ്രതി പിടിയില്‍

Ft

ചാവക്കാട് : പിപിഇ കിറ്റ് ധരിച്ച് ചാവക്കാട് ആശുപത്രിപടിയിലെ വി കെയർ മെഡിക്കല്‍ ഷോപ്പ് കുത്തിത്തുറന്ന് ഒന്നേ മുക്കാല്‍ ലക്ഷം രൂപ കവര്‍ച്ച നടത്തിയ പ്രതി പിടിയില്‍. കൊട്ടാരക്കര ‘കോട്ടത്തല രാജേഷ്’ എന്നറിയപ്പെടുന്ന കരിക്കത്ത് പുത്തന്‍വീട്ടില്‍ രാജേഷ്(40) ആണ് പിടിയിലായത്. ഇയാളുടെ പേരിൽ നൂറോളം മോഷണക്കേസുകളുണ്ട്.

Jan oushadi

കഴിഞ്ഞ മാസം 29 ന് പുലർച്ചെ രണ്ടര മണിയോടെയാണ് കവർച്ച നടന്നത്. കടയുടെ ഷട്ടർ കുത്തിപൊളിച്ച് അകത്തുകടന്ന മോഷ്ടാവ് മുകളിലത്തെ നിലയിൽ കയറി ഓഫീസിലെ മേശയുടെ പൂട്ട് പൊളിച്ചാണ് മേശയിൽ സൂക്ഷിച്ചിരുന്ന ഒരു ലക്ഷത്തി എൺപതിനായിരം രൂപ കവർന്നത്.

Comments are closed.