ചാവക്കാട്: അനധികൃതമായി കടത്താൻ ശ്രമിച്ച ചെമ്മണ്ണുമായി ടിപ്പർ ലോറി പൊലീസ് പിടിയിലായി. ചെമ്മണ്ണാണെന്ന് കണ്ടാൽ പൊലീസ് പിടിക്കുമെന്ന് കരുതി മുകളിൽ വിരിച്ചത് കോറിപ്പൊടി.
ചാവക്കാട് എസ്.ഐയും സംഘവുമാണ് ടിപ്പർ ലോറി കസ്റ്റഡിയിലെടുത്തത്. കോറിപ്പൊടിയെന്ന വ്യാജേന ചെമ്മണ്ണു കയറ്റി പോകുന്നതായി ലഭിച്ച വിവരത്തെ തുടർന്നാണ് പൊലീസിന്റെ നടപടി. ജില്ലയുടെ കിഴക്കൻ മേഖലയിൽ നിന്ന് മൂന്നിലേറെ പൊലീസ് സ്റ്റേഷനുകൾ കടന്നാണ് സ്ഥിരമായി ഇത്തരം വാഹനങ്ങളെത്തുന്നത്.