Header

ചക്കംകണ്ടത്തെ ചൊറിയന്‍ പുഴു – അടിയന്തിര പരിഹാരത്തിന് നടപടി സ്വീകരിക്കും

immediate actionഗുരുവായൂര്‍ : ചക്കംകണ്ടത്തെ ചൊറിയന്‍ പുഴുവിന്റെ പ്രശ്‌നം അടിയന്തിരമായി പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് നഗരസഭാധ്യക്ഷ പ്രഫ. പി.കെ. ശാന്തകുമാരി. കൌണ്‍സില്‍ യോഗത്തിലാണ് നഗരസഭാധ്യക്ഷ ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കിയത്. യോഗം ആരംഭിച്ച് അജണ്ടകളിലേക്ക് കടക്കും മുമ്പ് പ്രശ്‌നബാധിത പ്രദേശത്തെ കൌണ്‍സിലര്‍ ലത പ്രേമനാണ് വിഷയം ഉന്നയിച്ചത്. ചൊറിയന്‍ പുഴു പ്രശ്‌നം രൂക്ഷമാണെ് നഗരസഭയുടെ ആരോഗ്യവിഭാഗത്തില്‍ അറിയിച്ചെങ്കിലും പുഴുവിനെ ഇല്ലാതാക്കാനുള്ള മരുന്ന് വാങ്ങാനുള്ള ഫണ്ടില്ലെന്ന മറുപടിയാണ് ലഭിച്ചതെുന്നും ലത പറഞ്ഞു. തന്റെ കൈയില്‍ നിന്ന് പണം മുടക്കി മരുന്നടിച്ചെങ്കിലും പുഴുക്കളെ നശിപ്പിക്കാനായില്ല. പ്രശ്‌നം രൂക്ഷമായി ഇപ്പോഴും നിലനില്‍ക്കുകയാണെന്നും  അവര്‍ പറഞ്ഞു. പ്രശ്‌നപരിഹാരത്തിന് ഉടന്‍ നടപടി സ്വീകരിക്കുതിനായി നഗരസഭാധ്യക്ഷ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ.എസ് ലക്ഷമണനെ ചുമതലപ്പെടുത്തി. വിഷയം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് പ്രദേശത്തെ പാഴ്‌ചെടികള്‍ വെട്ടിക്കളയുന്ന പ്രവൃത്തികള്‍ ആരംഭിച്ചതായും പുഴു ശല്ല്യത്തിനെതിരെ മരുന്നടിക്കുന്ന പ്രവൃത്തികള്‍ ഉടന്‍ തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു. ചൂല്‍പ്പുറം ട്രഞ്ചിങ് ഗ്രൗണ്ടില്‍ ബയോഗ്യാസ് യൂനിറ്റ് ആരംഭിക്കുതിന് വെസ്റ്റ് ഷോര്‍ റോട്ടറിക്ക് അനുമതി നല്‍കാന്‍ യോഗം തീരുമാനിച്ചു. പദ്ധതി നിരീക്ഷിക്കുതിന് കൌണ്‍സിലര്‍മാരും വിദഗ്ദ്ധരും അടങ്ങിയ കമ്മിറ്റിയെ നിയോഗിക്കും.  നഗരസഭ 29 വര്‍ഷത്തിന് ശേഷം തിരിച്ചു പിടിച്ച ടൌണ്‍ഷിപ്പ് റെസ്റ്റ് ഹൗസ് പുതിയ ഉടമക്ക് കൈമാറുതിന് മുമ്പായി അറ്റകുറ്റപ്പണികള്‍ നടത്തും. ടെന്‍ഡര്‍ കഴിഞ്ഞ ശേഷം നഗരസഭയുടെ ചിലവില്‍ അറ്റകുറ്റപ്പണികള്‍ നടത്താനുള്ള തീരുമാനത്തോട് വിയോജിക്കുകയാണെന്ന് പ്രതിപക്ഷ അംഗങ്ങള്‍ പറഞ്ഞു. പൊളിച്ചു കളഞ്ഞ് തത്സ്ഥാനത്ത് ഷോപ്പിങ് മാള്‍ പണിയാന്‍ തീരുമാനിച്ചിരുന്ന അമ്പാടി ഡോര്‍മിറ്ററിക്കും അതിലെ കടമുറികള്‍ക്കും ലൈസന്‍സ് നീട്ടി നല്‍കുതിനോടും പ്രതിപക്ഷം വിയോജിപ്പ് രേഖപ്പെടുത്തി. ലൈസന്‍സ് നീട്ടി നല്‍കുന്നതില്‍ അഴിമതിയുണ്ടെന്നും ഈ അഴിമതികളുടെ പിന്‍ബലത്തിലാണ് സി.ഐ.ടി.യു. സമ്മേളനം ഗുരുവായൂരില്‍ ഗംഭീരമായി നടത്തുന്നതെുന്നും പ്രതിപക്ഷ നേതാവ് ആന്റോ തോമസ് ആരോപിച്ചു. യോഗത്തില്‍ ചെയര്‍പേഴ്സന്‍  പ്രഫ. പി.കെ. ശാന്തകുമാരി അധ്യക്ഷത വഹിച്ചു.

Comments are closed.