Header

ഇരിങ്ങപ്പുറം വില്ലേജ് ഓഫീസ് നാലുകണ്ടം മിച്ചഭൂമിയിലേക്ക് കൊണ്ടുവരണം : സിപിഐ

ഗുരുവായൂര്‍: ഗുരുവായൂര്‍ ഗ്രൂപ്പ് വില്ലേജില്‍ നിന്നും വിഭജിച്ച് ഇരിങ്ങപ്പുറം വില്ലേജ് ഓഫീസ് നാലുകണ്ടം മിച്ചഭൂമിയില്‍ കെട്ടിടം നിര്‍മ്മിച്ച് അതിലേക്ക് കൊണ്ടുവരണമെന്ന് സിപിഐ പൂക്കോട് ലോക്കല്‍ കമ്മറ്റി ആവശ്യപ്പെട്ടു. ഇത് മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നതാണ്. പിന്നീട് യുഡിഎഫ് ഭരണത്തില്‍ വന്നതോടെ ആ പദ്ധതി കടലാസില്‍ മാത്രം ഒതുങ്ങുകയായിരുന്നു. ഇരിങ്ങപ്പുറം പ്രദേശത്തെ ആളുകള്‍ ഇപ്പോള്‍ ആവശ്യങ്ങള്‍ക്കായി മുതുവട്ടൂരിലൂള്ള ഗുരുവായൂര്‍-ഇരിങ്ങപ്പുറം ഗ്രൂപ്പ് വില്ലേജില്‍ കഷ്ടപ്പെട്ടാണ് എത്തുന്നത്. മാത്രമല്ല ഗുരുവായൂര്‍ നഗരത്തിന് മാത്രമായി ഒരു വില്ലേജ് ഓഫീസ് ആവശ്യമാണ്. നൂറ് കണക്കിന് സ്ഥാപനങ്ങളും ഫ്‌ളാറ്റുകളുമുള്ള ഗുരുവായൂര്‍ വില്ലേജില്‍ മണിക്കൂറുകളോളം കാത്തു നിന്നാല്‍ മാത്രമേ സേവനം ലഭ്യമാകൂ. ഇത്തരം തിരക്കുള്ള വില്ലേജിനോടൊപ്പം ഇരിങ്ങപ്പുറം വില്ലേജും കൂടി വന്നതോടെ ജനങ്ങള്‍ക്ക് സേവനം ലഭിക്കാന്‍ വലിയ ബുദ്ധിമുട്ടാണ് അനുഭവപ്പെടുന്നത്. ആയതിനാല്‍ ഇരിങ്ങപ്പുറത്തുള്ള നാലുകണ്ടത്തില്‍ വില്ലേജ് ഓഫീസ് നിര്‍മ്മിക്കാനുള്ള മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനം ഉടന്‍ നടപ്പിലാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ലോക്കല്‍ സെക്രട്ടറി എം എം സുനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. കെ കെ ജ്യോതിരാജ്, ടി കെ രാജീവ്, അഭിലാഷ് വി ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

thahani steels

Comments are closed.