Header

ഗവ: അയൂര്‍വേദ ഡിസ്പന്‍സറിക്ക് മുഹമദന്‍സ് ലൈഫ് ലെയിന്‍ ചാരിറ്റിയുടെ എക്‌സറേ ലോപി കൈമാറി

ചാവക്കാട്: ബ്‌ളാങ്ങാട് കാട്ടില്‍ പ്രവര്‍ത്തിക്കുന്നഗവ: അയൂര്‍വേദ ഡിസ്പന്‍സറിക്ക് മുഹമദന്‍സ് ലൈഫ് ലെയിന്‍ ചാരിറ്റിയുടെ എക്‌സറേ ലോപി പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ഷംസിയ തൗഫീഖ് ഡോ: റോണിഷ് ജോസ് ചാലക്കലിന് കൈമാറി. ആശുപത്രിയുടെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ സഹകരണങ്ങളും മുഹമദന്‍സ് വാഗ്ദാനം ചെയ്തു. പ്രസിഡന്റ് വി കെ  ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. ഡോക്ടര്‍ റോണിഷ് ജോസ് ചാലക്കല്‍, മുഹമ്മദന്‍സ് സെക്രട്ടറി പി വി ഷഹീര്‍,  മറ്റു  ഭാരവാഹികളായ റാഫി വലിയകത്ത്,   പി  വി ഉസ്മാന്‍, വി കെ അലി, മുജീബ് ആച്ചി,  പി വി സൈയ്തുമോന്‍,  വി കെ നിസാര്‍, വി കെ ഷമീര്‍, മുസ്തഫ കാക്കശേരി തുടങ്ങിയവര്‍ സംബന്ധിച്ചു.

Comments are closed.