Header

സഹോദരിയുടെ ബലിതര്‍പ്പണത്തിനിടെ കുഴഞ്ഞു വീണു മരിച്ചു

Llakshmiചാവക്കാട് : സഹോദരിയുടെ ബലിതര്‍പ്പണത്തിനിടെ  കുഴഞ്ഞു വീണു മരിച്ചു. വട്ടേക്കാട് ചെമ്മാപുള്ളി വേലായുണ്ണിയുടെ ഭാര്യ ലക്ഷ്മി  (69) ആണ് മരിച്ചത്. സപ്റ്റംബര്‍ 20 ന്  ലക്ഷ്മിയുടെ സഹോദരി ചേറ്റുവ മനയത്ത് പരേതനായ കൃഷ്ണന്‍ക്കുട്ടി ഭാര്യ വിലാസിനി മരണപ്പെട്ടിരുന്നു. വിലാസിനിയുടെ അടിയന്തിരമായിരുന്നു ഇന്നലെ. വിലാസിനിയുടെ വീട്ടില്‍ ബലികര്‍മ്മങ്ങള്‍ നിര്‍വഹിച്ച് ബന്ധുക്കള്‍കൊപ്പം ചേറ്റുവ പുഴയില്‍ പോയി കുളിച്ചു വന്ന ലക്ഷ്മി കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ സമീപത്തെ എം ഇ എസ് ആശുപത്രിയില്‍ കൊണ്ടുപോയങ്കിലും  മരണം സംഭവിച്ചു. മക്കള്‍:  സുബ്രമണ്ണ്യന്‍ (മെമ്പര്‍ വട്ടേക്കാട് സഹകരണബാങ്ക്), തിലകന്‍, ശ്രീനിവാസന്‍, സജി, സുരേഷ്, രതീഷ്, സുകേഷ്, ശ്രീജ. മരുമക്കള്‍: വേണു, ഓമന, ദീപ,  ്രപീതി, രാഗി, ഷീജ, സജിത, അഷ്മില.

Comments are closed.