Header

വട്ടേകാട് തെരുവ് നായ്ക്കളുടെ ആക്രമണം – നാല് ആടുകള്‍ ചത്തു

ചാവക്കാട്: കടപ്പുറം വട്ടേകാട് തെരുവുനായ്ക്കള്‍ നാല് ആടുകളെ കടിച്ചുകൊന്നു. വട്ടേകാട് തെക്കുഭാഗം രായംമരക്കാര്‍  റഫീഖിന്റെ വീട്ടുവളപ്പിലെ ആട്ടിന്‍കൂട് പൊളിച്ചാണ് തെരുവുനായ്ക്കള്‍ ആടുകളെ കടിച്ചുകീറികൊന്നത്. രണ്ട് തള്ളയാടുകളും കഴിഞ്ഞ ദിവസം പ്രസവിച്ച രണ്ട് ആട്ടിന്‍കുട്ടികളുമാണ് കൊല്ലപ്പെട്ടത്. പുഴയോരമായതിനാല്‍ പുഴയില്‍ അടിയുന്ന മാലിന്യങ്ങള്‍ തിന്നാന്‍ ഈ മേഖലയില്‍ തെരുവുനായ്ക്കള്‍ ധാരാളമായി എത്താറുണ്ടെന്ന്  പറയുന്നു. തെരുവുനായ്ക്കളുടെ ശല്ല്യം  രൂക്ഷമായ വട്ടേക്കാട് ഭാഗത്ത് ഇതിന് മുമ്പും തെരുവുനായ്ക്കള്‍ നിരവധി ആടുകളെ കടിച്ചുകൊന്നിട്ടുണ്ട്. തെരുവുനായ്ക്കളുടെ ശല്യം അവസാനിപ്പിക്കണമൊവശ്യപ്പെട്ട് നാട്ടുകാര്‍ നിരവധി തവണ പഞ്ചായത്ത് അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

Comments are closed.