mehandi new

ഗുരുവായൂരിൽ ആന ഇടഞ്ഞു പാപ്പാനെ തുമ്പിക്കയിൽ തൂക്കിയെടുത്തു ഉടുതുണിയുരിഞ്ഞു – നവദമ്പതികളുടെ ഫോട്ടോഷൂട്ടിൽ പതിഞ്ഞ വീഡിയോ വയറൽ

fairy tale

ഗുരുവായൂർ: ഗുരുവായൂർ അമ്പല നടയിൽ ഇടഞ്ഞ കൊമ്പനാന പാപ്പാനെ തുമ്പിക്കൈയ്യിൽ തൂക്കിയെടുത്തു ഉടുതുണിയുരിഞ്ഞു. പാപ്പാൻ അത്ഭുതകരമായി രക്ഷപെട്ടു.
ഈ മാസം 10ാം തിയതി നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോഴാണ് പുറത്തുവന്നത്. വിവാഹ പാർട്ടിയുടെ ക്യാമറയിലാണ് ഈ ദൃശ്യം പതിഞ്ഞത്.

planet fashion

ഗുരുവായൂർ ദേവസ്വത്തിന്റെ ദാമോദർദാസ് എന്ന ആനയാണ് ഇടഞ്ഞത്. ശീവേലി കഴിഞ്ഞ് ആനയെ പുറത്തേക്ക് എഴുന്നള്ളിക്കുന്നതിനിടെയാണ് ആനയിടഞ്ഞത്. നവദമ്പതികളുടെ ഷൂട്ടിങ്ങ് നടക്കുന്നതിനിടെയാണ് രാവിലത്തെ ശീവേലി കഴിഞ്ഞു പുറത്തേക്ക് വന്ന ആന പിന്നിലൂടെ വന്നത്. ആനവരുന്നത് കണ്ട് വരനും വധുവും നടന്നു നീങ്ങുന്നത് ഫോട്ടോഗ്രാഫർമാർ ചിത്രീകരിച്ചിട്ടുണ്ട്. തൊട്ടുപിന്നാലെ ആന വട്ടം തിരിഞ്ഞ് പാപ്പാനായ രാധാകൃഷ്ണനെ കാലിൽ പൊക്കിയെടുത്ത് തുമ്പിക്കൈ കൊണ്ട് തൂക്കിയെടുത്തു. എന്നാൽ, ആന പിടിച്ചത് രാധാകൃഷ്ണന്റെ തുണിലായതിനാൽ ഊർന്നു താഴേക്കു വീണു. ഉടൻ തന്നെ ഓടി രക്ഷപ്പെടുന്നത് ദൃശ്യങ്ങളിൽ കാണാം.

കല്യാണ ആഘോഷത്തിന്റെ വീഡിയോ നവമാധ്യമങ്ങൾ പോസ്റ്റ് ചെയ്തപ്പോഴാണ് പാപ്പാന്റെ അത്ഭുതകരമായ രക്ഷപ്പെടൽ പുറം ലോകം കണ്ടത്. ആനയുടെ മുകളിലും ഈ സമയം മറ്റൊരു പാപ്പാൻ ഉണ്ടായിരുന്നു. പെട്ടന്ന് തന്നെ ആന ശാന്തനായതിനാൽ കൂടുതൽ പരിക്കില്ലാതെ രക്ഷപ്പെട്ടു.

Macare 25 mar

Comments are closed.