ഹൈസ്‌കൂൾ, ഹയർസെക്കണ്ടറി വിഭാഗങ്ങളിൽ ചാവക്കാട് മുന്നിൽ തൃശൂർ ഈസ്റ്റ് തൊട്ടു പിന്നിൽ – ജില്ലാ കലോത്സവം സമാപനത്തിലേക്ക്
കുന്നംകുളം : തൃശൂർ റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിൽ സമാപനദിനമായ ഇന്ന് മത്സരങ്ങൾ അവസാന ഘട്ടത്തിലേക്ക് കടന്നതോടെ ഉപജില്ലകൾ തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 323 പോയന്റ് നേടി ചാവക്കാട് ഉപജില്ല ഒന്നാം സ്ഥാനത്തും തൊട്ടു പിന്നിലായി 322 പോയിന്റുമായയി തൃശ്ശൂർ ഈസ്റ്റ് രണ്ടാം സ്ഥാനത്തും 320 പോയിന്റുമായി ചാലക്കുടി ഉപജില്ല മൂന്നാം സ്ഥാനത്തുമാണ്.
ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ 354 പോയന്റ് നേടിയ ചാവക്കാട് ഉപജില്ലയാണ് മുന്നില്‍. 349 പോയന്റ് നേടിയ തൃശ്ശൂർ ഈസ്റ്റ് രണ്ടാം സ്ഥാനത്തും 347 പോയന്റുമായി ഇരിങ്ങാലക്കുട മൂന്നാം സ്ഥാനത്തുമുണ്ട്.
യുപി വിഭാഗത്തില്‍ 146 പോയന്റുമായി കുന്നംകുളം ഉപജില്ലാ മുന്നിലാണ്. ഒരു പോയിന്റ് വിത്യാസത്തിൽ 145 പോയന്റുകളുമായി തൃശൂർ ഈസ്റ്റ് തൊട്ടു പിന്നിലുണ്ട് , 143 പോയിന്റുമായി തൃശ്ശൂർ വെസ്റ്റ് മൂന്നാം സ്ഥാനത്തുണ്ട്.
ഓവറോൾ 811 പോയന്റുമായി തൃശൂർ ഈസ്റ്റ് മുന്നിൽ, 806 പോയിന്റുമായി ചാവക്കാട് ഉപജില്ല തൊട്ടു പിന്നിൽ.
കുന്നംകുളത്തിന് കലയുടെ രാപ്പകലുകള്‍ സമ്മാനിച്ചു കൊണ്ട് നാല് ദിവസമായി നടന്നുവരുന്ന റവന്യു ജില്ലാ കലോത്സവത്തിന് ഇന്ന് തിരശ്ശീല വീഴും.
Comments are closed.