ചാവക്കാട്: നഗരസഭയിലെ 24-ാം വാര്‍ഡില്‍ നിര്‍മിച്ച അംഗൻവാടി കെട്ടിടം കെ.വി. അബ്ദുള്‍ ഖാദര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് ആറര ലക്ഷം ചെലവിട്ടാണ് അംഗൻവാടിക്ക് കെട്ടിടം നിര്‍മിച്ചത്. നഗര സഭാ ചെയര്‍മാന്‍ എന്‍.കെ. അക്ബര്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്സൺ മഞ്ജുഷ സുരേഷ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ എ.സി. ആനന്ദന്‍, കെ.എച്ച്. സലാം, എം.ബി. രാജലക്ഷ്മി, സഫൂറ ബക്കര്‍, മുന്‍ വാര്‍ഡ് കൗണ്‍സിലര്‍ പത്മിനിടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.