ചാവക്കാട് : കണ്‍സോള്‍ മെഡിക്കല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് നിര്‍ദ്ധനരായ വൃക്ക രോഗികള്‍ക്ക് വേണ്ടി സംഘടിപ്പിച്ച ഡയാലിസിസ് കൂപ്പണ്‍ വിതരണവും സാന്ത്വന സംഗമവും പ്രശസ്ത  സിനിമാ താരം ശിവജി ഗുരുവായൂര്‍ ഉദ്ഘാടനം ചെയ്തു. ചാവക്കാട് മുനിസിപ്പല്‍ ഹാളില്‍ സംഘടിപ്പിച്ച സംഗമത്തില്‍ കാഴ്ച വൈകല്യം ഉണ്ടാക്കുന്ന പ്രമേഹത്തെക്കുറിച്ച് ദൃശ്യം ഐ കെയര്‍ ഹോസ്പിറ്റല്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ.വിജി കെ ജോര്‍ജ് ക്‌ളാസ്സ് നല്‍കി. ഇതോടനുബന്ധിച്ചു നടന്ന യോഗത്തില്‍ കണ്‍സോള്‍ പ്രസിഡണ്ട് പി.പി.അബ്ദുള്‍ സെലാം അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി.എം. ജനീഷ് സ്വാഗതം പറഞ്ഞു. ട്രസ്റ്റ് ഭാരവാഹികളായ എം കെ. നൌഷാദ് അലി, പി വി അബ്ദു മാസ്റ്റര്‍, സി കെ ഹക്കീം ഇമ്പാര്‍ക്ക്, അബ്ദുള്‍ ലത്തീഫ് അമെങ്ങര, കാസിം പൊന്നറ, കെ.എം. റഹ്മത്തലി, കണ്‍സോള്‍ ഫാമിലി ചാരിറ്റി മിഷന്‍ പ്രതിനിധി ജംഷി, കണ്‍സോള്‍ യൂ എ ഇ  ചാപ്റ്റര്‍ ചീഫ് കോര്‍ഡിനേറ്റര്‍ മുബാറക്ക് ഇമ്പാര്‍ക്ക്, കണ്‍സോള്‍ ഖത്തര്‍ ചാപ്റ്റര്‍ മെമ്പര്‍ അബു, ഫിറോസ് തൈപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.  ട്രസ്റ്റിന്റെ ഡയാലിസിസ് ഫണ്ടിലേക്ക് അഡ്വ: ഷറഫുദ്ധീന്‍ സംഭാവന നല്‍കി. ട്രസ്റ്റ് ട്രഷറര്‍ വി.എം സുകുമാരന്‍ മാസ്റ്റര്‍ നന്ദി പറഞ്ഞു.