mehandi new

വൈവിധ്യങ്ങളെ തകർത്തു കളഞ്ഞാൽ ഇന്ത്യ മരുഭൂമിയാകും ; എം ഐ അബ്ദുൽ അസീസ്

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.4em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

ചാവക്കാട് : സമ്പൂർണമായ മാനവ സമത്വ സങ്കൽപം ഖുർആന്റെ പ്രത്യേകതയാണെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ എം ഐ അബ്ദുൽ അസീസ്. ഖുർആൻ സ്റ്റഡി സെന്റർ കേരളയുടെ സംസ്ഥാനതല പഠിതാക്കളുടെ സംഗമവും അവാർഡ് ദാന ചടങ്ങും ചാവക്കാട് ബസ് സ്റ്റാന്റ് സ്ക്വയറിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുഴുവൻ മനുഷ്യരും തുല്യർ, അവർക്കെല്ലാം മുകളിൽ ഒരൊറ്റ ദൈവം മാത്രം എന്നതാണ് ഖുർആന്റെ പ്രഥമ സന്ദേശം. ലോകത്തിനു മുഴുവൻ അനുഗ്രഹമായാണ് പ്രവാചകനെ അയച്ചതെന്ന് പ്രഖാപിക്കുന്നതിലൂടെ വർഗ്ഗീയതയെയും വംശീയതയെയും നിരാകരിക്കുന്ന സാർവ്വലൗകികതയുടെ സന്ദേശമാണ് ഖുർആൻ മുന്നോട്ട് വെക്കുന്നത്. ആത്മീയതയെയും ഭൗതീകതയെയും പരസ്പര പൂരകമായി കാണുന്ന സമഗ്ര ജീവിത പദ്ധതി മുസ്‌ലിം സമുദായത്തിൻ്റെ ജീവിത പ്രതിനിധാനമായി മാറണം എന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന് പ്രയാസങ്ങൾ മാത്രം സമ്മാനിച്ച് അക്രമങ്ങൾ നടത്തി ചോരയൊഴുക്കി വൈവിധ്യങ്ങൾ തച്ചു തകർത്ത് മരുഭൂമി പോലെയാക്കിയാൽ ഇന്ത്യക്ക് എന്ത് ഗുണമാണുള്ളതെന്ന് സംഘ് പരിവാർ സ്വയം വിമർശനം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സഹിഷ്ണുത നിറഞ്ഞ ആത്മീയത ഇന്ത്യയുടെ മാത്രം പ്രത്യേകതയാണ് എന്ന് ലോകം മനസിലാക്കിയിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ വർഗ്ഗീയതയുടെയും വിഭാഗീയതയുടെയും രാഷ്ട്രീയം കയ്യാളുന്നവർ ഇന്ത്യയുടെ അഖണ്ഡത തകർക്കുകയാണ്. ലോകത്തിനു മുന്നിൽ രാജ്യത്തിന്റെ അന്തസും സൽപേരും നശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഇന്ത്യയെന്ന ആശയം അവർ മനസ്സിലാക്കുന്നില്ല. 370-ാം വകുപ്പ് ഇന്ത്യയെയും കശ്മീരിനെയും ചേർത്തു നിർത്തുന്ന കണ്ണിയായിരുന്നു. ഇന്ത്യയിലെ ജനങ്ങൾ എന്തിനു കലഹിക്കണം. തല്ലിപ്പിരിയണം. സ്നേഹത്തിലും സൗഹാർദ്ദത്തിലും ഐക്യത്തിലും നിന്നുകൊണ്ട് നമുക്ക് സംവദിക്കാം. എല്ലാ മതങ്ങളെക്കുറിച്ചും വേദഗ്രന്ഥങ്ങളെക്കുറിച്ചും ശാന്തമായി സംസാരിക്കുന്നതിന് എന്ത് തടസ്സമാണുള്ളത്? രാജ്യനിവാസികൾക്ക് ഖുർആനെ മനസിലാക്കാൻ സാധിക്കണം. അതിനായി മുസ്‌ലിം സമൂഹം തങ്ങളുടെ ജീവിതത്തെ ഖുർആനിന് അനുഗുണമായി മാറ്റിപ്പണിയണമെന്നും അദ്ദേഹം പറഞ്ഞു.
ജമാഅത്തെ ഇസ്‌ലാമി കേരള സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ അധ്യക്ഷത വഹിച്ചു. സംസ്ഥാന കൂടിയാലോചനാ സമിതിയംഗം യൂസുഫ് ഉമരി മുഖ്യ പ്രഭാഷണം നടത്തി. ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം സംസ്ഥാന സമിതിയംഗം പി.വി റഹ്’മാബി, ജംഇയ്യത്തുൽ ഉലമ സംസ്ഥാന സെക്രട്ടറി ഷംസുദ്ദീൻ ഖാസിമി തുടങ്ങിയവർ പ്രഭാഷണം നടത്തി. ഖുർആൻ സ്റ്റഡി സെൻ്റർ സംസ്ഥാന കോഡിനേറ്റർ മലിക് ശഹബാസ്, ജമാഅത്തെ ഇസ്‌ലാമി ജില്ലാ സെക്രട്ടറി ഇ.എ മുഹമ്മദ് റഷീദ്, വനിതാവിഭാഗം പ്രസിഡൻ്റ് ഉമ്മുകുൽസു പെരുമ്പിലാവ്, സോളിഡാരിറ്റി ജില്ലാ പ്രസിഡൻറ് കെ.എ ഫൈസൽ, ജി.ഐ.ഒ ജില്ലാ പ്രസിഡൻ്റ് ഹുസ്ന ജലീൽ, എം.എ ആദം, പി.എ വാഹിദ്, ടി.കെ സലാം, അനസ് നദ്‌വി, കെ.എ സദറുദ്ദീൻ, ഷാജു മുഹമ്മദുണ്ണി, ടി.എ മുഹമ്മദ് മൗലവി, കെ.എം ഖദീജ, എ.എസ് ജലീൽ, ആരിഫ് പി.ബി, ആർ.എം സുലൈമാൻ, ഉമർ അബൂബക്കർ, നിയാസ് ഒ.എം, ഐ മുഹമ്മദലി, എം.എ ത്വൽഹത്ത്, മുഹമ്മദ് വട്ടേക്കാട്, എൻ.എ മുഹമ്മദ്, അബൂബക്കർ കാരയിൽ തുടങ്ങിയവർ നേതൃത്വം നൽകി.
ജില്ലാ പ്രസിഡൻ്റ് മുനീർ വരന്തരപ്പള്ളി സ്വാഗതവും സമ്മേളന കൺവീനർ കെ. ഷംസുദ്ദീൻ നന്ദിയും പറഞ്ഞു.

[/et_pb_text][et_pb_image admin_label=”Image” src=”https://chavakkadonline.com/wp/wp-content/uploads/2020/02/M-I-Abdulazeez-at-Chavakkad.jpeg” show_in_lightbox=”off” url_new_window=”off” use_overlay=”off” animation=”off” sticky=”off” align=”left” force_fullwidth=”off” always_center_on_mobile=”on” use_border_color=”off” border_color=”#ffffff” border_style=”solid” /][et_pb_image admin_label=”Image” src=”https://chavakkadonline.com/wp/wp-content/uploads/2020/02/quran-conference-ChavKkad.jpeg” show_in_lightbox=”off” url_new_window=”off” use_overlay=”off” animation=”off” sticky=”off” align=”left” force_fullwidth=”off” always_center_on_mobile=”on” use_border_color=”off” border_color=”#ffffff” border_style=”solid” /][/et_pb_column][/et_pb_row][/et_pb_section]

Macare health second

Comments are closed.