അന്താരാഷ്‌ട്ര യോഗദിനാചരണം
[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text”]
വടക്കേകാട്: അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ച് കൊച്ചന്നൂര്‍ ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വിദ്യാര്‍ഥികള്‍ക്കായി യോഗ പരീശീലന ക്ലാസ് സംഘടിപ്പിച്ചു. യോഗാചാര്യന്‍ മനോജ് ക്ലാസെടുത്തു.
ഒരുമനയൂര്‍: അന്താരാഷ്‌ട്ര യോഗദിനത്തോടനുബന്ധിച്ച് ഒരുമനയൂര്‍ നാഷണല്‍ ഹുദ സെന്‍ട്രല്‍ സ്കൂളില്‍ പ്രത്യേഗ യോഗാക്ലാസ് സംഘടിപ്പിച്ചു. മൂന്നാര്‍ സൂര്യ തേജസ് യോഗാ ആശ്രമം ഗുരു സന്തോഷ് ടോം കുട്ടികള്‍ക്ക് ക്ലാസ്സെടുത്തു.
സ്കൂള്‍ മാനേജര്‍ ടി അബൂബക്കര്‍, സെക്രട്ടറി എ ടി മുസ്തഫ, ട്രഷറര്‍ ഉമര്‍കോയ, പ്രിന്‍സിപ്പല്‍ രാമചന്ദ്രന്‍, യോഗ അധ്യാപിക സുബീന എന്നിവര്‍ സംബന്ധിച്ചു.
ചാവക്കാട്: യോഗദിനാചരണത്തിനോട് അനുബന്ധിച്ച് ചാവക്കാട് സബ് ജയിലില്‍ അന്തേവാസികള്‍ക്കായി സംഘടിപ്പിച്ച പ്രഭാഷണവും പരിശീലനവും ഗുരുവായൂര്‍ സായി സഞ്ചീവനി ചാരിറ്റബ്ള്‍ ട്രസ്റ്റ് ചെയര്‍മാന്‍ ഡോ.ഹരി നാരായണന്‍ ഉദ്ഘാടനം ചെയ്തു. ജയില്‍ സൂപ്രണ്ട് എസ് സുരേഷ് കുമാര്‍, ഡപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍മാരായ ടി.എന്‍ ജയേഷ് കുമാര്‍, വി.സി പുഷ്ക്കരന്‍, അസി.പ്രിസണ്‍ ഓഫീസര്‍മാരായ എ ശശീധരന്‍, കെ.കെ രാജേഷ്, കെ.പി അഭിലാഷ്, എം.എ അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. അന്തേവാസികളായ 43 പേര്‍ പങ്കെടുത്തു.
മന്ദലാംകുന്ന്: ലോക യോഗദിനാചരണത്തിന്‍്റെ ഭാഗമായി കെ. കരുണാകരന്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച യോഗ ദിനാചരണം ജില്ലാപഞ്ചായത്തംഗം ടി.എ.ഐഷ ഉല്‍ഘാടനം ചെയ്തു. യോഗപരിശീലകന്‍ ധര്‍മരാജ്, പുന്നയൂര്‍ പ്രഥമികരോഗ്യ കന്ദ്രത്തിലെ ആയുര്‍വേദ ഡിസ്പെന്‍സറിയിലെ ഡോ. ദീപ എന്നിവര്‍ ക്ളാസെടുത്തു. പ്രസിഡണ്ട് ബിനേഷ് വലിയകത്ത് അധ്യക്ഷത വഹിച്ചു. ചാവക്കാട് ബ്ളോക്ക് പഞ്ചായത്തംഗം ഷമീറ ഖാദര്‍, സമിതി രക്ഷാധികാരി പി.എ ലിയാഖത്തലി, യൂസുഫ് തണ്ണിതുറക്കല്‍, നിസാം ആലുങ്ങല്‍, മുജീബ് അകലാട് എന്നിവര്‍ സംസാരിച്ചു.
ഗുരുവായൂര്‍ : അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ച് ആര്യഭട്ട കോളേജില്‍ ഹാര്‍ട്ട് ഫുള്‍നെസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിറ്റേഷന്റെ ആഭിമുഖ്യത്തില്‍ യോഗ ദിനം ആചരിച്ചു. സോണ്‍ ഇന്‍ ചാര്‍ജ് കെ.യു മോഹനന്‍ ഉദ്ഘാടനം ചെയ്തു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മെഡിറ്റേഷന്‍ പരിശീലിപ്പിച്ചു. യോഗ പരിശീലകരായ പി.കെ.മുരളീധരന്‍, എം.ആര്‍ അരവിന്ദന്‍, കോളേജ് പ്രിന്‍സിപ്പാള്‍ സി.ജെ. ഡേവിഡ്, കോളേജ് യൂണിയന്‍ സെക്രട്ടറി വി.എസ് ആതിര തുടങ്ങിയവര്‍ സംസാരിച്ചു.
[/et_pb_text][et_pb_image admin_label=”Image” src=”https://chavakkadonline.com/wp/wp-content/uploads/2016/06/yoga-national-huda-orumanayur.jpg” title_text=”ഒരുമനയൂര്‍ നാഷണല്‍ ഹുദ സ്കൂളില്‍ നടന്ന പ്രത്യേക യോഗ ക്ലാസ് ” show_in_lightbox=”off” url_new_window=”off” use_overlay=”off” animation=”off” sticky=”off” align=”left” force_fullwidth=”off” always_center_on_mobile=”on” use_border_color=”off” border_color=”#ffffff” border_style=”solid” /][/et_pb_column][/et_pb_row][/et_pb_section]
Comments are closed.