എൻ എസ് എസ് വോളണ്ടിയേസ് രക്‌തദാന ക്യാമ്പ് സംഘടിപ്പിച്ചു

ചാവക്കാട് : ഇസ്ലാമിക് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ എൻ എസ് എസ് വോളണ്ടിയേസ് രക്‌തദാന ക്യാമ്പ് സംഘടിപ്പിച്ചു. തൃശൂർ ഗവണ്മെന്റ് ഹോസ്പിറ്റലുമായി സഹകരിച്ചാണ് ക്യാമ്പ് നടത്തിയത്. സ്കൂൾ മാനേജർ പി കെ ജമാലുദ്ധീൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

പി ടി എ പ്രസിഡന്റ് അബ്ദുൽ ജലീൽ, പ്രിൻസിപ്പൽ ടിഷ സുരേഷ്, സതിഷ് കുമാർ, പ്രോഗ്രാം ഓഫീസർ പി എം തജ്‌രി, സിൽന, എൻ എസ് എസ് വോളണ്ടിയേസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. 82 പേർ രക്തം ദാനം ചെയ്തു.

Comments are closed.