Header

സ്വന്തമായി മുളപ്പിച്ചെടുത്ത വൃക്ഷത്തൈകള്‍ വിതരണം ചെയ്ത് എന്‍എസ്എസ് വളണ്ടിയര്‍മാര്‍

ചാവക്കാട് ‍: സ്വന്തമായി മുളപ്പിച്ചെടുത്ത നാടന്‍ വൃക്ഷത്തൈകള്‍ വിതരണം ചെയ്ത് വിദ്യാര്‍ത്ഥികള്‍ ശ്രദ്ധാകേന്ദ്രമായി. ഒരുമനയൂര്‍ ഇസ്ലാമിക് വിഎച്ച്എസ്ഇ യിലെ എന്‍എസ്എസ് വിഭാഗമാണ് ലോക പരിസ്ഥിതി ദിനത്തില്‍ വത്യസ്തമായ രീതിയില്‍ വൃക്ഷത്തൈ വിതരണം സംഘടിപ്പിച്ചത്. വിദ്യാര്‍ത്ഥികളില്‍ മണ്ണും മരവും മനുഷ്യനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് പ്രിന്‍സിപ്പല്‍ പത്മജ ടീച്ചര്‍ പറഞ്ഞു. ചടങ്ങ് ഓമെക് എക്‌സി. ഡയറക്ടര്‍ ഹമീദ് ഹാജി ഉല്‍ഘാടനം ചെയ്തു. എന്‍എസ്എസ് വളണ്ടിയര്‍ കോര്‍ഡിനേറ്റര്‍ അനിത റോസ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സാന്‍ജോ ടി എസ് പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് ക്ലാസെടുത്തു. കദീജ ടീച്ചര്‍, പ്രേമ ടീച്ചര്‍, മറ്റ് സ്റ്റാഫ് അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Comments are closed.