mehandi new

ചാവക്കാട്ടുകാരി ഹൃതികക്ക് ഇത് ഹാട്രിക് വിജയം – ജില്ലാ കലോത്സവം മലയാളം പ്രസംഗത്തിൽ ഒന്നാമത്

fairy tale

കുന്നംകുളം : മലയാള പ്രസംഗത്തിൽ ഹാട്രിക് നേടി ഹൃതിക ധനജ്ഞയൻ. ചാവക്കാട് മമ്മിയൂർ എൽഎഫ്സിജി എച്ച് എസ് എസ്.സിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്. കുന്നംകുളത്ത് നടക്കുന്ന ജില്ലാ കലോത്സവത്തിൽ നവമാധ്യമങ്ങളും പഠനകാലവും എന്ന വിഷയത്തിൽ സംസാരിച്ചാണ് ഒന്നാം സമ്മാനം നേടിയത്. കഴിഞ്ഞമാസം ആലപ്പുഴയിൽ നടന്ന സംസ്ഥാന ശാസ്ത്രോത്സവം പ്രസംഗമത്സരത്തിൽ രണ്ട് സമ്മാനങ്ങൾ നേടിയിരുന്നു. കഴിഞ്ഞ രണ്ടു വർഷമായി സംസ്ഥാന സ്കൂൾ കലോത്സവം പ്രസംഗം മത്സരത്തിൽ എ ഗ്രേഡ് നേടിയിട്ടുണ്ട്. എട്ടാം ക്ലാസ് മുതൽ പ്രസംഗമത്സരത്തിൽ പങ്കെടുക്കുന്ന ഹൃതിക മൂന്നാം വർഷവും തന്റെ ആധിപത്യം ഉറപ്പിച്ചു. പ്രഭാഷകനും മാധ്യമപ്രവർത്തകനുമായ കെ.സി ശിവദാസ് ആണ് ഗുരു. ചാവക്കാട് മണത്തല ആലുങ്ങൽ ധനഞ്ചയന്റെയും തളിക്കുളം ടാഗോർ സ്കൂൾ അധ്യാപിക കെ.എസ് സുരഭിയുടെയും മകളാണ്.

Unani banner ad

Comments are closed.