തേന്‍വരിക്ക – മാമ്പഴ മേളക്ക് ഇന്ന് തുടക്കം
ഗുരുവായൂര്‍: കര്‍ഷക കൂട്ടായ്മയുടെ നേതൃത്വത്തിലുള്ള തേന്‍വരിക്ക – മാമ്പഴ മേള ഞായറാഴ്ച തുടങ്ങുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. തൈക്കാട് കെ എസ് ഇ ബി സബ് സ്റ്റേഷന് മുന്നിലുള്ള ലിബ്ര ടവറില്‍ നടക്കുന്ന മേളയുടെ ഉദ്ഘാടനം വൈകീട്ട് മൂന്നിന് കെ വി അബ്ദുള്‍ ഖാദര്‍ എം എല്‍ എ നിര്‍വഹിക്കും. നഗരസഭാ ചെയര്‍പേര്‍സണ്‍ പ്രഫ.പി കെ ശാന്തകുമാരി അധ്യക്ഷയാകും. നാടന്‍ മാമ്പഴങ്ങളും വിദേശ മാമ്പഴങ്ങളുമടക്കം 80ഓളം ഇനം മാങ്ങകള്‍ മേളയിലുണ്ടാവും. തേന്‍വരിക്ക ചക്ക, ചക്ക വരട്ടി, ചക്ക അട, ചക്ക പായസം, മാമ്പഴ പായസം തുടങ്ങിയ ഉത്പന്നങ്ങളും ഉണ്ട്. രാവിലെ 11 മുതല്‍ 7.30 വരെയാണ് മേള. 29ന് സമാപിക്കും. കര്‍ഷക കൂട്ടായ്മ ഭാരവാഹികളായ ലാസര്‍ ജോണ്‍ ഉണ്ണി, ഫിറോസ് അലി, കെ ലാസര്‍ ഉണ്ണി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments are closed.