ജമാഅത്തെ ഇസ്ലാമി ചാവക്കാട് ഏരിയക്ക് പുതിയ നേതൃത്വം

ചാവക്കാട് : ജമാഅത്തെ ഇസ്ലാമി ചാവക്കാട് ഏരിയക്ക് പുതിയ നേതൃത്വം നിലവിൽ വന്നു. ജില്ലാ സമിതിയംഗം കെ.കെ.ഷാനവാസിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ പ്രസിഡന്റായി കെ. ഷംസുദ്ധീനെ പ്രഖ്യാപിച്ചു. സെക്രട്ടറിയായി ബാബു നസീറിനേയും വൈസ് പ്രസിഡന്റായി ടി. അബൂബക്കറിനെയും അസിസ്റ്റന്റ് സെക്രട്ടറിയായി സാലിഹ് തങ്ങളേയും തിരഞ്ഞെടുത്തു.

വിവിധ വകുപ്പുകളിലേക്കുള്ള കൺവീനർമാരായി പി.ഇസ്മായിൽ, എം.കെ.സ്വലാഹുദ്ദീൻ മാസ്റ്റർ, അഫീഫ് ബിൻ അലി, സലീം നൂർ, പി.കെ.അക്ബർ എന്നിവരെയും സമിതിയംഗങ്ങളായി പി.വി.നൗഷാദ്, മൊയ്തീൻ സി, യൂസുഫ് വി.വി, ജഅഫർ അലി എ, കെ. മുഹമ്മദാലി, മുഹമ്മദാലി ടി, മുഹമ്മദ് പി എന്നിവരെയും തിരഞ്ഞെടുത്തു.

Comments are closed.