mehandi new

ജറുസലേം – ലോക നീതി വ്യവസ്ഥക്കു നേരെയുള്ള അമേരിക്കൻ ചതി

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.1em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

ചാവക്കാട് : കോർപറേറ്റുകൾക്കു വേണ്ടി രാജ്യങ്ങളെയും ജനതകളെയും പിളർത്തി കച്ചവട താല്പര്യങ്ങൾ സംരക്ഷിക്കുകയാണ് ട്രംപ് ചെയ്തു കൊണ്ടിരിക്കുന്നത്. അതിനു വേണ്ടിയാണ് ഇപ്പോൾ ഇസ്രായേൽ തലസ്ഥാനമായി ജറുസലേമിനെ ഏകപക്ഷീയമായി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് സാഹിത്യകാരനും നിരൂപകനുമായ ബാലചന്ദ്രൻ വടക്കേടത്ത് പറഞ്ഞു.

ജമാഅത്തെ ഇസ് ലാമി ജില്ലാ കമ്മിറ്റി ചാവക്കാട് സംഘടിപ്പിച്ച ജറുസലം വിധി പറയേണ്ടത് ട്രംപല്ല എന്ന പ്രതിഷേധ സംഗമം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുസ് ലിംകളും ജൂതൻമാരും ക്രിസ്ത്യാനികളും തമ്മിൽ മതവിഭാഗങ്ങളെന്ന നിലയിൽ ചരിത്രത്തിൽ  യാതൊരു കുടിപ്പകയുമുണ്ടായിരുന്നില്ല. സ്പെയിനിൽ വംശഹത്യക്കിരയായ   മുസ്ലിംകൾ പലായനം നടത്തിയപ്പോൾ തങ്ങളെയും കൂടി രക്ഷിക്കാൻ ജൂതൻമാർ അപേക്ഷിച്ചു. തുർക്കി സുൽത്താൻ 20 കപ്പലുകളിൽ ഇരുപതിനായിരത്തോളം ജൂതൻമാരെ സ്പെയിനിൽ നിന്ന് രക്ഷിച്ചത് ചരിത്രമാണ്. രാഷ്ട്രീയവും കച്ചവടപരവുമായ താല്പര്യങ്ങൾക്ക് വേണ്ടിയാണ് മതത്തിന്റെ പേരിൽ എഴുതിച്ചേർക്കപ്പെട്ട യുദ്ധങ്ങൾ നടന്നതെന്ന്  പരിപാടിയിൽ മുഖ്യ പ്രഭാഷണം നിർവഹിച്ച ഡോ. ആർ. യൂസുഫ് പറഞ്ഞു.
സയണിസമെന്നത് വംശീയതയിലധിഷ്ഠിതമായ രാഷ്ട്രീയ പ്രത്യയശാസ്ത്രമാണ്. ജൂത, മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങൾ സാഹോദര്യത്തോടെ പുലർന്ന ചരിത്രവും ജറുസലേമിന് പറയാനുണ്ട്. ബ്രിട്ടീഷ് സാമ്രാജ്യത്വം മധ്യേഷ്യൻ രാജ്യങ്ങളിൽ വിതച്ച വിദ്യേഷത്തി ന്റെയും പകയുടെയും ഫലമായാണ് അവിടെ നിലക്കാത്ത യുദ്ധഭൂമിയായത്.
ഫലസ്തീനിൽ 92 ശതമാനവും അറബികളായിരുന്നു. 8 ശതമാനം മാത്രം ജൂതൻമാരുണ്ടായിരുന്ന ഫലസ്തീന്റെ മണ്ണിൽ കുടിയിരുത്തപ്പെട്ട ജൂതൻമാർ ഇന്ന് ആ രാജ്യത്തിന്റെ തൊണ്ണൂറ് ശതമാനത്തിലേറെ പിടിച്ചടക്കിയിരിക്കുന്നു. ജറുസലം
ഒരിക്കലും സയണിസ്റ്റ് രാഷ്ട്രത്തിന്റെ തലസ്ഥാനമായിരുന്നില്ല. 67 ലെ അറബ് ഇസ്രയേൽ യുദ്ധത്തിൽ വഞ്ചകരായ ബ്രിട്ടീഷ് അമേരിക്കൻ പക്ഷത്തിന്റെ സഹായത്തോടെയാണ് ജറുസലം ആദ്യമായി ഇസ്രയേലിന്റെ ഭാഗമായത്. ഇപ്പോൾ ഇസ്രയേലിനു മുമ്പ് ജറുസലമിനെ തലസ്ഥാനമായി അമേരിക്ക പ്രഖ്യാപിച്ചിരിക്കുന്നത് ലോകത്തിന്റെ മുഴുവൻ നീതി വ്യവസ്ഥയോടുള്ള വഞ്ചനയാണെന്നും  ദ്ദേഹം പറഞ്ഞു.
ഡോ:ഷെല്ലി ജോൺ, സി.എച്ച്. റഷീദ്,
ഷംസുദ്ദീൻ നദ് വി, എന്നിവർ സംസാരിച്ചു.പി.എ. വാഹിദ് സ്വാഗതവും കെ.ഷംസുദ്ദീൻ നന്ദിയും പറഞ്ഞു

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Ma care dec ad

Comments are closed.