mehandi new

ഗുരുവായൂർ ഭിന്നശേഷി കലാമേള ജയരാജ് വാര്യർ ഉദ്ഘാടനം ചെയ്തു

fairy tale

ഗുരുവായൂർ : ജനകീയ ആസൂത്രണം 2024-25 പദ്ധതിയുടെ ഭാഗമായി ഭിന്നശേഷി കലാമേള സംഘടിപ്പിച്ചു. ഗുരുവായൂർ ടൗൺഹാളിൽ സംഘടിപ്പിച്ച സർഗോത്സവം സിനിമ താരം ജയരാജ് വാര്യർ ഉദ്ഘാടനം ചെയ്തു. ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസിന്റെ അധ്യക്ഷതയിൽ ഐ സി ഡി എസ് സൂപ്പർവൈസർ ഷീജ പദ്ധതി വിശദീകരണം നടത്തി. ഷെജീന ഗുരുവായൂരിന്‍റെ കവിത സമാഹാരമായ ചിറകൊച്ചകൾ എന്ന പുസ്തകം  ചടങ്ങിൽ പ്രകാശനം നിർവഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ എം ഷഫീർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷൈലജ സുധൻ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു അജിത് കുമാർ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സായിനാഥൻ, കൗൺസിലർ കെ പി ഉദയൻ തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു. വിവിധ മത്സര പരിപാടികളിൽ വിജയിച്ച ഭിന്ന ശേഷി കുട്ടികൾക്ക് സമ്മാനവിതരണം നൽകി. നഗരസഭ വൈസ് ചെയർപേഴ്സൺ അനീഷ്മ ഷനോജ് സ്വാഗതവും  മുൻസിപ്പൽ സെക്രട്ടറി എച്ച് അഭിലാഷ് കുമാർ നന്ദിയും പറഞ്ഞു. തുടർന്ന് ഭിന്ന ശേഷി കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.

Unani banner ad

Comments are closed.