Header

ഭാരവാഹികളെല്ലാം വനിതകൾ – ജീവ ഗുരുവായൂരിന്റെ വാർഷിക തെരഞ്ഞെടുപ്പ് ശ്രദ്ധേയമായി

ഗുരുവായൂർ : ഔദ്യോഗിക ഭാരവാഹികൾ എല്ലാം വനിതകൾ ആയ പ്രകൃതി ജീവന സംഘടനയായ ജീവഗുരുവായൂരിന്റെ വാർഷിക തെരഞ്ഞെടുപ്പ് ശ്രദ്ധേയമായി. ജീവ ഗുരുവായൂരിന്റെ 2022 -’23 ലെ തെരഞ്ഞെടുപ്പിൽ 100 % വും വനിതകളെയാണ് ഔദ്യോഗിക ഭാരവാഹികളായി തെരഞ്ഞെടുത്തത്. ഇത്തരത്തിൽ വനിതകളാൽ നിയന്ത്രിക്കപെടുന്ന സംഘടനകൾ വിരളമാണ്.

പ്രസിഡന്റ് അഡ്വ. അന്ന ജാൻസി, വൈസ്. പ്രസിഡന്റ്സുനിത വത്സലൻ, ജിഷ സതീഷ്, ജന. സെക്രട്ടറി മിനി കാർത്തികേയൻ, സെക്രട്ടറി സ്റ്റെല്ല വർഗ്ഗീസ്, ഷമീല ഹുസൈൻ, ട്രഷറർ സുലോചന ടീച്ചർ എന്നിവരെയാണ് ഭാരവാഹികളായി തെരഞ്ഞെടുത്തത്. യോഗത്തിൽ മുൻ പ്രസിഡന്റ് കെ കെ ശ്രീനിവാസൻ അധ്യക്ഷതവഹിച്ചു.

രക്ഷാധികാരി ഡോ പി എ രാധാകൃഷ്ണൻ യോഗം ഉദ്ഘാടനം ചെയ്തു. കോർഡിനേറ്റർ അഡ്വ. രവിചങ്കത്ത് പുതുതായി തെരഞ്ഞെടുത്തവർക്ക് ആശംസകൾ നേർന്നു. മുരളീധര കൈമൾ, കെ യു കാർത്തികേയൻ, അസ്കർ കൊളംബൊ, സുകുമാരൻ മാസ്റ്റർ, ടി ഡി വർഗ്ഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.

Comments are closed.