ഒരുമനയൂരിൽ ജോബ് ഫെസിലിറ്റേഷൻ സെന്റർ തുടങ്ങി

ഒരുമനയൂർ: ഒരുമനയൂർ ഗ്രാമപഞ്ചായത്ത് വിജ്ഞാന കേരളം ക്യാമ്പയിന്റെ ഭാഗമായി ജോബ് ഫെസിലിറ്റേഷൻ സെന്റർ തുടങ്ങി. പഞ്ചായത്ത് പ്രസിഡണ്ട് വിജിത സന്തോഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് കെ വി കബീർ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ.വി രവീന്ദ്രൻ, ഇ. ടി ഫിലോമിന ടീച്ചർ, മെമ്പർമാരായ കെ. ജെ ചാക്കോ, നഷ്‌റ മുഹമ്മദ്, ആരിഫ ജൂഫെയർ, സിന്ധു അശോകൻ, നസീർ മൂപ്പിൽ, സി ഡി എസ് ചെയർപേഴ്സൺ സുലൈഖ കാദർ, പഞ്ചായത്ത് ആർപി മാരായ കെഎൽ മഹേഷ്, നിഖിത, കില കോഡിനേറ്റർ രമേശൻ എന്നിവർ പങ്കെടുത്തു.

Comments are closed.