mehandi new

ജോയിന്റ് കൗസില്‍ ചാവക്കാട് ബ്രാഞ്ച് സമ്മേളനം

fairy tale

ഗുരുവായൂര്‍: ജോയിന്റ് കൗസില്‍ ചാവക്കാട് ബ്രാഞ്ച് സമ്മേളനം ഗുരുവായൂര്‍ നഗരസഭ ലൈബ്രറി ഹാളില്‍ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം കെ മുകുന്ദന്‍ ഉല്‍ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡണ്ട് കെ.എം രമേഷ് അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി അഡ്വ. പി മുഹമ്മദ് ബഷീര്‍, കെ.ജി.ഒ.എഫ് ജില്ല സെക്രട്ടറി ഡോ. കെ വിവേക്, ഗുരുവായൂര്‍ ദേവസ്വം എംപ്ലോയീസ് ഫെഡറേഷന്‍ പ്രസിഡണ്ട് വി.ബി സാബു, ഗുരുവായൂര്‍ മുനിസിപ്പല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ (എ.ഐ.ടി.യു.സി) സെക്രട്ടറി കെ.എ ജേക്കബ് എന്നിവര്‍ സംസാരിച്ചു. സര്‍വ്വീസില്‍ നിന്ന് വിരമിച്ച കെ.ജി മഹേന്ദ്രന്‍, കെ.സി തമ്പി എന്നിവര്‍ക്കുള്ള യാത്രയയപ്പ് സമ്മളനം നടന്നു. സമ്മേളനം ജോയിന്റ് കൗസില്‍ ജില്ല പ്രസിഡണ്ട് പി.കെ ശ്രീരാജ് ഉല്‍ഘാടനം ചെയ്തു. പുതിയ ഭാരവാഹികളായി കെ.എം രമേഷ് (പ്രസി), എം.കെ ഷാജി (സെക്ര), ടി.എസ് അനില്‍കുമാര്‍ (ട്രഷ), മെര്‍ളി വി ജെ (വൈസ് പ്രസി), ഇ രാജന്‍ (ജോ. സെക്ര) എന്നിവരെ തെരഞ്ഞെടുത്തു.

Jan oushadi muthuvatur

Comments are closed.