ബീനാ ഗോവിന്ദ്

ബീനാ ഗോവിന്ദ്

Writer

ഗുരുവായൂര്‍: കമ്മ്യൂണിസ്റ്റാചാര്യന്‍ കെ. ദാമോദരന്റെ സ്മരണാര്‍ത്ഥം കെ. ദാമോദരന്‍ പഠന ഗവേഷണകേന്ദ്രം ഏര്‍പ്പെടുത്തിയ കെ. ദാമോദരന്‍ അവാര്‍ഡിന് യുവ എഴുത്തുകാരി ബീന ഗോവിന്ദിനെ തിരഞ്ഞെടുത്തു. ബീന ഗോവിന്ദിന്റെ ‘നിവേദിത’ എന്ന നോവലിനാണ് അവാര്‍ഡ്. അയ്യായിരത്തൊന്ന് രൂപയും പ്രശസ്തിപത്രവും ശില്‍പവും അടങ്ങുന്നതാണ് അവാര്‍ഡ്. പി.ആര്‍. നാഥന്‍, കെ.എ. ബീന, പ്രൊഫ. പി.എ. വാസുദേവന്‍ എന്നിവരടങ്ങുന്ന സമിതിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്. ജൂലായ് 3ന് ഗുരുവായൂരില്‍ നടക്കുന്ന കെ. ദാമോദരന്‍ സ്മൃതിയില്‍ വെച്ച് കേരള കൃഷിവകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാര്‍ അവാര്‍ഡ് നല്‍കും.