mehandi new

കെ കരുണാകരൻ അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു

fairy tale

മന്ദലാംകുന്ന്: കെ. കരുണാകരൻ ഫൗണ്ടേഷൻ പുന്നയൂരിന്റെ നേതൃത്വത്തിൽ ലീഡറുടെ 15-ാമത് ചരമദിനാചരണം സംഘടിപ്പിച്ചു.
മന്ദലാംകുന്ന് സെന്ററിൽ നടന്ന പരിപാടിയിൽ ഫൗണ്ടേഷൻ ചെയർമാൻ ഷാഹുൽ പള്ളത്ത് അദ്ധ്യക്ഷനായ്. കരുണാകരൻ യു. എ. ഇ ചാപ്റ്റർ ചെയർമാൻ ബിജേഷ് വലിയകത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് കെ. കെ. ഷുക്കൂർ അനുസ്മരണ പ്രഭാഷണം നടത്തി. വടക്കേകാട് ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡണ്ട് ഹുസൈൻ തെക്കാത്ത് മുഖ്യാതിഥിയായി പങ്കെടുത്തു.

planet fashion


നിയുക്ത ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സുബൈദ പാലക്കൽ, ടി. എ ഐശ, സലീം കുന്നമ്പത്ത്, മുഹമ്മത് അസ്‌ലം, ഷഹന ഷിഹാബ്, പുന്നയൂർ സർവ്വീസ് സഹകര ബാങ്ക് മുൻ പ്രസിഡണ്ട് സൈതലവി പടിഞ്ഞാറയിൽ, ചാവക്കാട് കാർഷിക ബാങ്ക് ഡയറക്ടർ യൂസുഫ് തണ്ണിത്തുറക്കൽ, കരുണാകരൻ ഫൗണ്ടേഷൻ ഖത്തർ ചാപ്റ്റർ പ്രസിഡണ്ട് കെ. എച്ച് നൗഷാദ്, പുന്നയൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി ഭാരവാഹികളായ ഷിഹാബ് കാര്യാടത്ത്, ഷെഹീർ പടിഞ്ഞാറയിൽ, ഷാഹുൽ കറുത്താക്ക, താച്ചു കരിയാടൻ, നിസാർ കിഴക്കൂട്ട്, വാർഡ് പ്രസിഡണ്ട് കെ. കെ. അക്ബർ, എന്നിവർ പരിപാടിയിൽ സന്നിഹിതരായി. ഷിഹാബ് പുളിക്കൽ, കെ. എച്ച് നൗഫീർ , അഹദ് പുത്തൻ വീട്ടിൽ, പി. എസ്. ഷഹാസ്, കെ. ഐ നബീൽ, സി. പി. പ്രജിൽ, സജീഷ്, അകലാട് ഷിബ്ൽ ബിൻ ഷുക്കൂർ, വാഹിദ പാപ്പാളി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ജനറൽ
കൺവീനർ സുൽത്താൻ മന്ദലാംകുന്ന് സ്വാഗതവും, ഷംറൂദ് പടിഞ്ഞാറയിൽ നന്ദിയും പറഞ്ഞു.

Comments are closed.