ചാവക്കാട് : ലോകം മുഴുവന്‍ ലീഡര്‍ എന്ന്  വിളിച്ച നേതാവായിരുന്നു  കെ കരുണാകരനെന്ന്   ഡി സി സി പ്രസിഡന്റ്  ടി എന്‍ പ്രതാപന്‍ പറഞ്ഞു. മമ്മിയൂര്‍ കെ കരുണാകരന്‍ വെല്‍ഫെയര്‍ സൊസൈറ്റി സംഘടിപ്പിച്ച അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദേഹം. കെ കരുണാകരന്‍ പുരസ്‌ക്കാരം ബാര്‍ കൗസില്‍ ഓഫ് ഇന്ത്യ എക്‌സിക്യുട്ടീവ് ചെയര്‍മാന്‍ അഡ്വ ടി എസ് അജിത്ത്, മമ്മിയൂര്‍ ലിറ്റില്‍ ഫ്‌ളവര്‍ ഹയര്‍സെക്കണ്ടറി സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ ഫോസി മരിയ, പ്രധാന അധ്യാപിക സിസ്റ്റര്‍ സവിധ റോസ്  എന്നിവര്‍ക്ക് അഡ്വ വി ടി ബലറാം എം എല്‍ എ സമ്മാനിച്ചു . കെ പി സി സി എക്‌സിക്യൂട്ടീവ് അംഗം പി കെ അബൂബക്കര്‍ ഹാജി അധ്യക്ഷത വഹിച്ചു. ടി വി ചന്ദ്രമോഹന്‍, ആര്‍ രവികുമാര്‍, കെ വി ഷാനവാസ്, കെ കെ സെയ്തുമുഹമ്മദ്, കെ കെ കാര്‍ത്ത്യായനി ടീച്ചര്‍, കെ വി സത്താര്‍, സൈസന്‍ മാറോക്കി, ബേബി ഫ്രാന്‍സീസ്, കെ എസ് ഭരതന്‍മാസ്റ്റര്‍ , ഹരിദാസ് ചെഞ്ചേരി, കെ ഷംസുദീന്‍ ഹാജി, കെ രാമചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. പി വി ബദറുദീന്‍ സ്വാഗതവും വര്‍ഗീസ് പനയ്ക്കല്‍ നന്ദിയും പറഞ്ഞു.