mehandi new

കെ കരുണാകരൻ സ്റ്റഡി സെൻ്ററിന്റെ നേതൃത്വത്തിൽ വനിതാ സംഗമവും റംസാൻ കിറ്റ് വിതരണവും നടത്തി

fairy tale

എടക്കഴിയൂർ : കെ കരുണാകരൻ സ്റ്റഡി സെൻ്റെർ പുന്നയൂർ കമ്മിറ്റിയുടെ നേതൃത്വത്തിൽ  വനിതാ സംഗമവും റംസാൻ കിറ്റ് വിതരണവും അവാർഡ് ജേതാക്കളെ ആദരിക്കലും നടന്നു. മുൻ കെ.പി.സി പ്രസിഡൻ്റ് കെ. മുരളീധരൻ ഉദ്ഘാടനം നിർവഹിച്ചു.  മഹിളാ കോൺഗ്രസ് ജില്ലാ ജന സെക്രട്ടറി സുബൈദ പാലക്കൽ അദ്ധ്യക്ഷത വഹിച്ചു.   കോവിഡാനന്തരം അതിജീവിച്ച 100 മലയാളികളിൽ റീ ബിൽഡേഴ്സ് ഓഫ് കേരള  ബുക്കിൻ ഉൽപ്പെട്ട മുജീബ് പുളിക്കുന്നത്തിനെയും വേൾഡ് ഗിന്നസ് റെക്കോർഡർ പ്രസന്ന കുമാരിയെ യും ആദരിച്ചു. 

planet fashion

മുൻ ബ്ലോക്ക് പ്രസിഡൻ്റ് ഉമ്മർ മുക്കണ്ടത്ത്, പുന്നയൂർ മണ്ഡലം പ്രസിഡൻ്റ് മുനാഷ് മച്ചിങ്ങൽ, യു ഡി എഫ് ചെയർമാൻ ഷാനവാസ്, കരീം കരിപ്പോട്ട്, ഫൈസൽ മുക്കില പീടികയിൽ, അഷ്റഫ് പുളിക്കൽ, മൊയ്തീൻ കോയ,  യൂസഫ് തണ്ണിതുറക്കൽ,   റാഫി, ഷുക്കൂർ, മന്നലാംകുന്ന്, ഷൗക്കത്ത് പുത്തൻപുരയിൽ, ഷാ നിഫ്, റജുല അബൂബക്കർ എന്നിവർ സംസാരിച്ചു.

Macare 25 mar

Comments are closed.