mehandi new

ലീഡര്‍ കെ കരുണാകരന്‍ അനുസ്മരണവും പുരസ്‌ക്കാര സമര്‍പ്പണവും 8 ാം തിയതി ഞായറാഴ്ച്ച വൈകീട്ട് നാലുമണിയ്ക്ക് മമ്മിയൂരില്‍

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട് : മമ്മിയൂര്‍ കെ കരുണാകരന്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ലീഡര്‍ കെ കരുണാകരന്‍ അനുസ്മരണവും പുരസ്‌ക്കാര സമര്‍പ്പണവും 8 ാം തിയതി ഞായറാഴ്ച്ച വൈകീട്ട് നാലുമണിയ്ക്ക് മമ്മിയൂര്‍ എല്‍ എഫ് സ്‌ക്കൂളിനടുത്ത് പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ നടത്തുമെന്ന് ഭാരവാഹികളായ പി വി ബദറുദീന്‍, സൈസ മാറോക്കി, ബേബി ഫ്രാന്‍സീസ്, വര്‍ഗീസ് പനയ്ക്കല്‍ കെ പി ശ്രീകുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ബാര്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ അഡ്വ ടി എസ് അജിത്ത്, മമ്മിയൂര്‍ എല്‍ എഫ് സി ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ ഫോസി മരിയ, പ്രധാന അധ്യാപിക സിസ്റ്റര്‍ സവിധ റോസ് എന്നിവര്‍ക്കാണ് പുരസക്കാരം സമ്മാനിക്കുന്നത്. ഡി സി സി പ്രസിഡന്റ് ടി എന്‍ പ്രതാപന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. അഡ്വ വി ടി ബലറാം എം എല്‍ എ പുരസ്‌ക്കാര സമര്‍പ്പണം നിര്‍വഹിക്കും. കെ പി സി സി എക്‌സിക്യുട്ടീവ് അംഗം പി കെ അബൂബക്കര്‍ ഹാജി അധ്യക്ഷത വഹിക്കും. മുന്‍ എം എല്‍ എ ടി വി ചന്ദ്രമോഹന്‍ മുഖ്യപ്രഭാഷണം നടത്തും.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

planet fashion

Comments are closed.