മതങ്ങള്‍ക്ക് കീഴ്‌പ്പെടുന്നത് മതേതര രാജ്യത്തെ സര്‍ക്കാറിന് ഭുഷണമല്ല – കെ വേണു
[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.4em” use_border_color=”off” border_color=”#ffffff” border_style=”solid”]
ചാവക്കാട്: ഏതെങ്കിലും മതത്തിന് കീഴ്‌പ്പെടുന്നത് മതേതര ജനാധിപത്യ രാജ്യത്തെ സര്‍ക്കാറിന് ഭുഷണമല്ലെന്ന് എഴുത്തകരും രാഷ്ടീ യനിരീക്ഷകനുമായ കെ.വേണു പറഞ്ഞു. കടപ്പുറം പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മറ്റി സംഘടിപ്പിച്ച പൗരാവകാശ സംരക്ഷണ സദസ്സില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ ഫാസിസം അതിന്റെ എല്ലാ അര്‍ത്ഥത്തിലും യാഥാര്‍ത്ഥ്യമായിരിക്കുകയാണെന്നും ഭയപ്പെടുത്തി വരുതിയിലാക്കുകയാണ് ഫാസിസ്റ്റുകള്‍ ചെയ്ത് കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭരണകൂടത്തിനെ വിമര്‍ശിക്കുന്നവരെ നിഷ്‌കാസനം ചെയ്തു കൊണ്ടിരിക്കുന്നു. ബാബരി മസ്ജിദ് വിധി അക്രമികളെ അംഗീകരിക്കുന്നതാണ്. മതേതര രാജ്യത്ത് ഇങ്ങിനെ പാടില്ലാത്തതാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടിയിലും ഇപ്പോള്‍ ഫാസിസമാണുള്ളത്. പിണറായി വിജയന്‍ ഇറക്കുന്ന സര്‍ക്കുലര്‍ താഴെ തട്ടില്‍ നടപ്പാക്കുന്നു. രാജ്യത്തെ ഫാസിസത്തെ തടയാന്‍ സ്വാതന്ത്ര്യ സമര പാരമ്പര്യമുള്ള കോണ്‍ഗ്രസ്സിനേകഴിയൂ. ഇന്ത്യയില്‍ എല്ലാ ബൂത്തിലും സാനിധ്യമുള്ള ഏക പാര്‍ട്ടി കോണ്‍ഗ്രസ്സാണ്. ബി.ജെ.പിക്ക് പോലും അങ്ങിനെ കഴിയില്ല. മതാധിഷ്ഠിത പാര്‍ട്ടിയായിട്ടും ലീഗിന്റെ നയങ്ങങ്ങളും നിലപാടുകളും തികച്ചും മതേതര സ്വഭാവമുള്ളതാണ്. അത് കൊണ്ടാണ് ബഹുസ്വര സമൂഹത്തില്‍ ലീഗിന് അംഗീകാരം ലഭിക്കുന്നത്. കോണ്‍ഗ്രസ്സും ലീഗും ഉള്ളതു കൊണ്ടാണ് അപകടകാരികളായ ബി ജെ.പിയെയും സി പി എമ്മിനെയും തടയാന്‍ കഴിയുന്നതെന്നും വേണു പറഞ്ഞു.
മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി പി.എ.ഷാഹുല്‍ ഹമീദ് സദസ്സ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ലീഗ് വൈസ് പ്രസിഡണ്ട് അഷ്‌റഫ് തോട്ടുങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തു് മുന്‍ പ്രസിഡണ്ട് എം.എ അബൂബക്കര്‍ ഹാജി, കടപ്പുറം ഗ്രമപഞ്ചായത്ത് പ്രസിഡണ്ട് പി.കെ.ബഷീര്‍, മുന്‍ പ്രസിഡണ്ടുമാരായ വി.പി.മന്‍സൂറലി, പി.എം മുജീബ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഹസീന താജുദ്ദീന്‍, ബ്ലോക്ക്‌മെമ്പര്‍ ഷാജിത ഹംസ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീബ രതീഷ്, പഞ്ചായത്ത് മെമ്പര്‍മാരായ വി.എം. മനാഫ്, പി.എ.അഷ്‌കര്‍ അലി, ഷംസിയ തൗഫീഖ്, കര്‍ഷക സംഘം ജില്ലാ പ്രസിഡണ്ട് ആര്‍.എസ്.മുഹമ്മദ് മോന്‍, ബി.കെ.സുബൈര്‍ തങ്ങള്‍, കൊച്ചു തങ്ങള്‍, പൂക്കോയ തങ്ങള്‍, പണ്ടാരിക്കുഞ്ഞു മുഹമ്മദ്, എ.കെ.ഫൈസല്‍, കെ.എം.സി.സി. മുന്‍ സംസ്ഥാന പ്രസിഡണ്ട് പി.കെ.അലികുഞ്ഞി. ടി.ആര്‍.ഇബ്രാഹിം . പി.വി.ഹംസ, സി.വി സുബ്രമണ്യന്‍, റംല പള്ളത്ത് മൈമൂന ഹുസ്സന്‍കുട്ടി, എന്നിവര്‍ സംബന്ധിച്ചു. പഞ്ചായത്ത് ലീഗ് സെക്രട്ടറി ആര്‍.കെ. ഇസ്മയില്‍ സ്വാഗതവും, ട്രഷറര്‍ പി.കെ.അബൂബക്കര്‍ നന്ദിയും പറഞ്ഞു.
കടപ്പുറം പഞ്ചായത്ത് മുസ് ലിം ലീഗ് കമ്മറ്റി സംഘടിപ്പിച്ച പൗരാവകാശ സംരക്ഷണ സദസ്സില്‍ കെ .വേണു മുഖ്യ പ്രഭാഷണം നടത്തുന്നു –
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]
Comments are closed.