നാശം വിതച്ച് കടല്‍ക്ഷോഭം തുടരുന്നു
[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]
ചാവക്കാട്: കരയിലേക്ക് കടല്‍ അടിച്ചു കയറി തീരദേശ റോഡും കടന്ന് വെള്ളമൊഴുകി. നിരവധി വീടുകളില്‍ വെള്ളം കയറി. പലവീടുകളും ഭീഷണിയിൽ മുനക്കക്കടവ് അഴിമുഖത്ത് കുടുംബശ്രീ കൂട്ടായ്മ നട്ട് പിടിപ്പിച്ച വാഴത്തോട്ടം കടൽ കയറി നാശത്തിലായി. .
കടപ്പുറം പഞ്ചായത്തില്‍ ബ്ലാങ്ങാട് മുതല്‍ മുനക്കക്കടവ് അഴിമുഖം വരേയുള്ള ഭാഗങ്ങളിലാണ് കടലാക്രമണം ശക്തിയാര്‍ജിച്ചത്. വ്യാഴാഴ്ച്ച ഉച്ചക്കു ശേഷമുണ്ടായ കടല്‍ ക്ഷോഭം വെള്ളിയാഴ്ച്ച പകൽ 11 ഓടെ കൂടുതല്‍ ക്ഷോഭിക്കുകയായിരുന്നുവെന്ന് തീര വാസികള്‍ പറഞ്ഞു. ശക്തമായ കടല്‍ ക്ഷോഭത്തില്‍ തീരത്തേക്കടിച്ചു കയറി കടല്‍ നാശം വിതക്കുന്നത് തടയാന്‍ സര്‍ക്കാര്‍ കെട്ടിയ സുരക്ഷാ മതില്‍ പലയിടത്തും തകര്‍ന്നതാണ് കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. നേരത്തെ തകര്‍ന്ന കടല്‍ ഭിത്തി ശരിയായി അറ്റ കുറ്റ പണി നടത്താതിരുന്നതും സമീപത്തെ ഭിത്തികള്‍ തകരാന്‍ കാരണമായിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. ആനന്ദവാടി മുതല്‍ മരക്കമ്പനി വരേയുള്ള ഭാഗങ്ങളിലും പുതുതായി കടല്‍ ഭിത്തി തകര്‍ന്നിട്ടുണ്ട്. ആശുപത്രി വളവ്, അഞ്ചങ്ങാടി വളവ്, മൂസാ റോഡ്, വെളിച്ചെണ്ണപ്പടി, മുനക്കക്കടവ് അഴിമുഖം ഭാഗങ്ങളിലാണ് കടല്‍ ക്ഷോഭം രൂക്ഷമായിട്ടുള്ളത്. മുനക്കക്കടവ് അഴമുഖത്ത് കടൽ മൂന്നൂറോളം മീറ്റർ അകലെയുള്ള തരദേശ റോഡ് വരെ എത്തി. കരയിലൂടെ ഇത്രയും ദൂരം ഇനിയും ഒഴുകിയാൽ ചേറ്റുവ പുഴയിലേക്ക് കടലെത്തും. മേഖലയിലെ പൊറ്റയിൽ ബാബു, പൊന്തുവീട്ടിൽ കബീർ, പുളിക്കൽ അബു, മന്ദലാംകുന്ന് കലാം, പടമാട്ടുമ്മൽ സത്യൻ, തൊട്ടാപ്പിൽ റമളാൻ പാത്തു എന്നിവരുടെ വീടുകളിൽ വെള്ളം കയറി. വെളിച്ചെണ്ണപ്പടി, മൂസാ റോഡ് ഭാഗങ്ങളിലും തീരദേശ പാതയായ അഹമ്മദ് കുരിക്കൾ റോഡും കടന്നാണ് വെള്ളം ഒഴുകിയെത്തിയത്. അറക്കല്‍ മുഹമ്മദാലി, ചാലില്‍ മുഹമ്മദ് മോന്‍, ആനാംകടവില്‍ ഹുസൈന്‍, പൊന്നാക്കാരന്‍ റാഫി, ചിന്നക്കല്‍ ബക്കര്‍, ആനാംകടവില്‍ കുഞ്ഞിമോന്‍, രായം മരക്കാര്‍ വീട്ടില്‍ ഹമീദ് മോന്‍, ചേരിക്കല്‍ സഫിയ, ചിന്നക്കല്‍ റംല, പാറപ്പുറത്ത് മുഹമ്മദ് എന്നിവരുടെ വീടുകൾ കടലാക്രമണ ഭീഷണിയിലാണ്. കടല്‍ ക്ഷോഭ കാലത്ത് ഇവര്‍ക്ക് ഈ വീടുകളില്‍ താമസിക്കാനാകാത്ത അവസ്ഥയാണ്. കടല്‍ വെള്ളം കയറി വെള്ളക്കെട്ടുയര്‍ന്നതിനാല്‍ ഇവര്‍ക്ക് പ്രാഥമിക കാര്യങ്ങളും പ്രയാസമുണ്ടാക്കിയിരിക്കുകയാണ്. കടല്‍ ഭിത്തി തകര്‍ന്നതാണ് മേഖലയില്‍ കടല്‍ ക്ഷോഭം രൂക്ഷമാകാന്‍ കാരണമെന്ന് പഴയ തലമുറയിലെ മത്സ്യത്തൊഴിലാളികളുടെ അഭിപ്രായം. മുനക്കക്കടവ് അഴിമുഖത്ത് നിര്‍മ്മിച്ചതുപോലെ പുലിമുട്ടുകള്‍ ബ്ലാങ്ങാട് ബീച്ച് വരെ ഇടവിട്ടു നിര്‍മ്മിച്ചാലെ തിരമാലകളുടെ ശക്തി കുറക്കാനും കരയില്‍ അടിച്ചുകയറി അതു കൊണ്ടുള്ള നാശ നഷ്ടങ്ങള്‍ കുറക്കാന്‍ കഴിയൂവെന്നും ഇവര്‍ വിശ്വസിക്കുന്നു. കടല്‍ ക്ഷോഭം ഇനിയും ശക്തമാകാനാണ് സാധ്യതയെന്നും ഇവര്‍ ആശങ്കപ്പെടുന്നുണ്ട്. കടലാക്രമണമുണ്ടായ ഭാഗങ്ങളിൽ അടിയന്തിരമായി മണ്ണും കല്ലുമിറക്കി വെള്ളം ഇരച്ചത്തെുന്നത് തടയണമെന്ന് കടപ്പുറം പഞ്ചായത്ത് പ്രസിഡൻറ് പി.എം മുജീബ്, അംഗം പി.എസ് അഷ്ക്കറിലി എന്നിവരാവശ്യപ്പെട്ടു. ഇക്കാര്യം നേരിട്ട് ശ്രദ്ധയിൽ പെടുത്താൻ ഇവർ സി.എൻ ജയദേവൻ എം.പിയെ പോയി കണ്ട് നിവേദനം നൽകി.
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]
Comments are closed.