ചാവക്കാട്: ബി.ജെ.പിയുടെ വർഗ്ഗീയ രാഷ്‌ട്രീയവും, സി.പി.എമ്മിന്റെ അക്രമരാഷ്‌ട്രീയവും രാജ്യത്തെ അരാജകത്വത്തിലേക്ക് കൊണ്ടുപോവുകയാണന്ന് യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്.
‘വർഗ്ഗീയക്കെതിരെ നാടുണർത്തുക, ഭരണതകർച്ചക്കെതിരെ മനസ്സുണർത്തുക’ എന്ന മുദ്രാവാക്യമുയർത്തി യൂത്ത് മാർച്ചിന് ചാവക്കാട് നല്‌കിയ സ്വീകരണസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഡീന്‍ കുര്യാക്കോസ്. സ്വീകരണസമ്മേളനം മുന്‍ ഡി.സി.സി പ്രസിഡന്റ് ഒ.അബ്‌ദുറഹിമാന്‍ കുട്ടി ഉദ്‌ഘാടനം ചെയ്‌തു. മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡൻറ് കെ.കെ ഷിബു അദ്ധ്യക്ഷത വഹിച്ചു. രാജേന്ദ്രന്‍ അരങ്ങത്ത്, പി.യതീന്ദ്രദാസ്, കെ.ഡി.വീരമണി, എ.എം.അലാവുദ്ധീന്‍, എം.വി.ഹൈദർഅലി, വി.കെ.ഫസലുല്‍ അലി, കെ.വി.ഷാനവാസ്, ആർ.രവികുമാർ, സുനില്‍ ലാലൂർ, സി.മുസ്‌താഖലി, പി.ഇഫ്‌തികറുദ്ധീന്‍, എന്‍.എസ്സ്.മൻ സൂർ, ഫൈസല്‍ ചാലില്‍, കെ.എം.ഷിഹാബ്, എ.എസ്സ് സറൂഖ്, മുഹമ്മദ് ഫായിസ്, എച്ച്.എം.നൗഫല്‍, റിഷി ലാസർ, കെ.എസ്സ്.സന്ദീപ് എന്നിവർ സംസാരിച്ചു.