mehandi new

കടപ്പുറം ചിപ്ലി കോളനി റോഡ് ഉദ്ഘാടനം ചെയ്തു

fairy tale

ചാവക്കാട് : കടപ്പുറം പഞ്ചായത്തിലെ അഴിമുഖം ഒമ്പതാം വാർഡിൽ എൻ.കെ.അക്ബർ എം എൽ എ യുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് 28 ലക്ഷംരൂപ ചിലവഴിച്ച് നിർമ്മിച്ച ചിപ്ലി കോളനി – കോസ്റ്റൽ പോലീസ് സ്റ്റേഷൻ റോഡിന്റെ ഉദ്ഘാടനം എൻ.കെ.അക്ബർ എം എൽ എ നിർവഹിച്ചു. കടപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത് അദ്ധ്യക്ഷത വഹിച്ചു.

planet fashion

വാർഡ് മെമ്പർ സെമീറ ഷെരീഫ് സ്വാഗതം പറഞ്ഞു. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ വി.പി. മൻസൂർ അലി, വാർഡ് മെമ്പർമാരായ പി.എ.മുഹമ്മദ്, റാഹില വഹാബ്, സി.പി ഐ എം ലോക്കൽ സെക്രട്ടറി എൻ.എം ലത്തീഫ്,   ഓവർസിയർ യാഷിക, സ്ഥലം സൗജന്യമായി വിട്ടുനൽകിയ പി.എം.ഷിഹാബ് എന്നിവർ സംസാരിച്ചു.

Macare 25 mar

Comments are closed.