
കടപ്പുറം : കടപ്പുറം ഗ്രാമപഞ്ചായത്ത് കേരളത്സവം 2025 ക്രിക്കറ്റ് മത്സരത്തിൽ റോക്കിങ് ഇലവൻ വിജയികളായി. ഫൈനലിൽ റോക്കിങ് ഇലവൻ നന്മ ബ്ലാങ്ങാടിനെ 13 റൺസിന് പരാജയപ്പെടുത്തിയാണ് ജേതാക്കളായത്.

വാശിയേറിയ ഫുട്ബോൾ മത്സരത്തിൽ കറുകമാട് കലാ കായിക സാംസ്‌കാരിക വേദി ഗാല്ലന്റ് തൊട്ടാപ്പിനെ ഷൂട്ടൗട്ടിൽ 4-3 ന് പരാജയപ്പെടുത്തിയാണ് ജേതാക്കളായത്. വോളിബാൾ മത്സരത്തിൽ എ സി സി വട്ടേക്കാട് ചാമ്പ്യന്മാരും വൈറ്റ് ക്യാപ്സ് റണ്ണേഴ്സുമായി.

Comments are closed.