mehandi new

കടപ്പുറം കുടുംബശ്രീക്ക് ഐഎസ്ഒ അംഗീകാരം

fairy tale

കടപ്പുറം  : കടപ്പുറം പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്  സമഗ്രമായ പ്രവർത്തന മികവിനുള്ള ഐഎസ്ഒ പുരസ്കാരം ലഭിച്ചു. തൃശ്ശൂർ ടൗൺഹാളിൽ നടന്ന ചടങ്ങിൽ  കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സാലിഹ ഷൗക്കത്തും കുടുംബശ്രീ ചെയർപേഴ്സൺ ഫൗസിയ ഉമ്മറും ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.

planet fashion

കാര്യക്ഷമതയും ഗുണനിലവാരവുമുള്ള ഓഫീസ് സംവിധാനം, സർക്കാർ അംഗീകാരമുള്ള ബൈലോ പ്രകാരമുള്ള പ്രവർത്തനങ്ങളുടെ സമയബന്ധിതമായ പൂർത്തീകരണം, സിഡിഎസ് മുഖേന നൽകുന്ന സേവനങ്ങളുടെ മികവ്, ഉയർന്ന പശ്ചാത്തല സൗകര്യങ്ങളോടുകൂടിയ സുസ്ഥിരവും സമഗ്രവുമായ ഓഫീസ് മികവ് എന്നിവ കൈവരിച്ചു കൊണ്ടാണ് കടപ്പുറം കുടുംബശ്രീ ഐഎസ് ഒ പുരസ്കാര  നേട്ടത്തിന് അർഹമായത്.

കടപ്പുറം ഗ്രാമപഞ്ചായത്ത് മെമ്പർ ടി ആർ ഇബ്രാഹിം, മെമ്പർ സെക്രട്ടറി ശ്രീകുമാർ, കുടുംബശ്രീ സിഡിഎസ് മാരായ ശുഭ ജയൻ, നസീമ, റാഫില, ഗീത, മൈമൂന, രജിത, അക്കൗണ്ടന്റ് സനുജ, ആർ പി സുജ, അഗ്രി സി ആർ പി സജിത എന്നിവർ പുരസ്കാര ചടങ്ങിൽ സന്നിഹിതരായി.

Macare 25 mar

Comments are closed.