കടപ്പുറം ചിപ്ലി കോളനി റോഡ് നിർമ്മാണം എം എൽ എ ഉദ്ഘാടനം ചെയ്തു

കടപ്പുറം: കടപ്പുറം ഗ്രാമപഞ്ചായത്ത് വാർഡ് 9 അഴിമുഖം മുനക്കകടവ് കോസ്റ്റൽ പോലീസ് സ്റ്റേഷൻ ചിപ്ലി കോളനി റോഡ് നിർമ്മാണം ഗുരുവായൂർ എൽ എൽ എ എൻ കെ അക്ബർ ഉദ്ഘാടനം ചെയ്തു. 2023-24 എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 28 ലക്ഷം അനുവദിച്ചാണ് റോഡിന്റെ നിർമാണം. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗകത്ത് അധ്യക്ഷത വഹിച്ചു.

വാർഡ് മെമ്പർ സെമീറ ഷരീഫ് സ്വാഗതം പറഞ്ഞു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനിയർ ഷിധി എൻ പി റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കാഞ്ചന മൂക്കൻ, ക്ഷേമ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി പി മൻസൂർ അലി, മെമ്പർമാരായ പ്രസന്ന ചന്ദ്രൻ, റാഹില വഹാബ് തുടങ്ങിയവർ പ്രസംഗിച്ചു.

Comments are closed.