5 കോടി ചിലവിൽ പുതിയ കെട്ടിടം ഉയരും – കടപ്പുറം ഗവ.വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിന് 28 സെൻ്റ് സ്ഥലം അനുവദിച്ചു ഉത്തരവായി

ചാവക്കാട് : കടപ്പുറം ഗവ.വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിന് കെട്ടിട നിർമാണത്തിന് റവന്യു വകുപ്പിൻ്റെ 28 സെൻ്റ് സ്ഥലം അനുവദിച്ചു ഉത്തരവായി. കടപ്പുറം ഗവ വൊക്കേഷണൽ സ്കൂളിന് കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 5 കോടി രൂപയുടെ കെട്ടിടത്തിന് അനുമതിയായെങ്കിലും സ്ഥലം ഇല്ലാത്തതിനാൽ കെട്ടിടം നിർമിക്കാൻ കഴിയാതെ വന്നു. ഈ വിഷയം ഗുരുവായൂർ എംഎൽഎ എൻ കെ അക്ബർ റവന്യു വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തുകയും കത്ത് നൽകുകയും ചെയ്തു. കൂടാതെ ജില്ലാ വികസന സമിതിയിലും ഈ പ്രശ്നം ഉന്നയിച്ചിരുന്നു. തുടർന്ന് റവന്യു വകുപ്പ് മന്ത്രിയുടെ ഇടപെടൽ മൂലമാണ് സ്ഥലം അനുവദിച്ചു ഉത്തരവായത്. ജില്ലാ കളക്ടർ ഉത്തരവ് സ്കൂൾ പ്രിൻസിപ്പലിന് കൈമാറി. വൊക്കേഷണൽ ഹയർസെക്കൻഡറിക്ക് പുതിയ കെട്ടിടം എന്ന ദീർഘകാലമായുള്ള ആവശ്യം യഥാർത്ഥ്യമാകുകയാണ്.

Comments are closed.