mehandi new

കടപ്പുറം ഗ്രാമപഞ്ചായത്ത് കേരളോത്സവ വിളംബര ഘോഷയാത്ര നടത്തി

fairy tale

കടപ്പുറം: കടപ്പുറം ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായി വിളംബര ഘോഷ യാത്ര സംഘടിപ്പിച്ചു. നവംബർ 23 മുതൽ ഡിസംബർ 1 വരെ കേരളോത്സവ മത്സരങ്ങൾ പഞ്ചായത്തിന്റെ വിവിധ വേദികളിലായി മെഹന്ദി, സാഹിത്യം, ചെസ്സ്, വടംവലി, ഫുട്ബോൾ, ക്രിക്കറ്റ്, വോളിബോൾ, കലാ-കായിക മത്സരങ്ങൾ, അത്‌ലറ്റിക്സ്, കബഡി തുടങ്ങിയ മത്സരങ്ങൾ നടക്കും. 

planet fashion

അഞ്ചങ്ങാടി വളവിൽ നിന്നാരംഭിച്ച വിളംബരജാഥ പഞ്ചായത്ത് ഓഫീസ് പരിസരത്ത് സമാപിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത്, വൈസ് പ്രസിഡന്റ് കാഞ്ചന മൂക്കൻ, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ ഹസീന താജുദ്ധീൻ, ശുഭ ജയൻ, വി പി മൻസൂർ അലി, മെമ്പർമാരായ ടി. ആർ ഇബ്റാഹിം, പി. എ മുഹമ്മദ്, അഡ്വ മുഹമ്മദ്‌ നാസിഫ്, പ്രസന്ന ചന്ദ്രൻ, റാഹില വഹാബ്, സുനിത പ്രസാദ്, പഞ്ചായത്ത്‌ സെക്രട്ടറി പി. നിയാസ്, അസിസ്റ്റന്റ് സെക്രട്ടറി റാഫി, സി. ഡി. എസ് ചെയർപേഴ്സണൽ ശംസിയ തൗഫീഖ്, ഐസിഡിഎസ് സൂപ്പർവൈസർ മിഥുല, ഹരിത കർമ്മസേന കൺസോഷ്യം സെക്രട്ടറി, കുടുംബശ്രീ അംഗങ്ങൾ, ഹരിതകർമ്മ സേന അംഗങ്ങൾ, ക്ലബ് അംഗങ്ങൾ, അംഗനവാടി അധ്യാപകർ, നാട്ടുകാർ തുടങ്ങിയവർ സംബന്ധിച്ചു.

Jan oushadi muthuvatur

Comments are closed.