mehandi banner desktop
Chavakkad online

ഗുരുവായൂർ വോട്ടെടുപ്പിന് സജ്ജം – ഉദ്യോഗസ്ഥർ പോളിംഗ് സ്റ്റേഷനുകളിലേക്ക്

Ft

ചാവക്കാട്: ഗുരുവായൂർ നിയോജകമണ്ഡലം പോളിംഗ് സ്റ്റേഷനുകൾ വോട്ടർമാരെ സ്വീകരിക്കാൻ തയ്യാറെടുക്കുന്നു. പുന്നയൂർക്കുളം, പുന്നയൂർ, എടക്കഴിയൂർ, വടക്കേകാട്, പൂക്കോട്, ഗുരുവായൂർ, മണത്തല, കടപ്പുറം, ഒരുമനയൂർ, ഏങ്ങണ്ടിയൂർ എന്നീ 10 വില്ലേജ് ഓഫീസുകളിലായി 21 സെക്റ്ററുകളിലെ 232 പോളിംഗ് സ്റ്റേഷനുകളിലാണ് നാളെ വോട്ടിങ് നടക്കുക. ബാലറ്റ് യൂണിറ്റ്, കണ്ട്രോൾ യുണിറ്റ്, വി വി പാറ്റ് എന്നിവ അടങ്ങിയ ഇ വി മെഷീൻ, ടെൻഡേർഡ് ബാലറ്റ്, സൂചിയും നൂലും വരെയുള്ള സ്റ്റേഷനറി സാധനങ്ങൾ ഉൾപ്പെടെയുള്ള വോട്ടിങ് സാധന സാമഗ്രികളുമായി ചാവക്കാട് എം ആർ ആർ എം സ്കൂളിൽ നിന്നും ഉദ്യോഗസ്ഥർ പോളിംഗ് സ്റ്റേഷനുകളിലേക്ക് പുറപ്പെട്ടു. ഒരു പോലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ അഞ്ചു ഉദ്യോഗസ്ഥരാണ് ഓരോ പോളിംഗ് സ്റ്റേഷനുകളിലും വോട്ടിംഗ് നിയന്ത്രിക്കുന്നത്. ഗുരുവായൂർ നിയോജകമണ്ഡലത്തിൽ 1160 ഉദ്യോഗസ്ഥരെ വിവിധ പോളിംഗ് ബൂത്തുകളിലായി വിന്യസിച്ചു. റിട്ടേണിംഗ് ഓഫീസർ എസ് ഷീബയുടെ നേതൃത്വത്തിൽ ചാവക്കാട് താഹസിൽദാർ ടി ആർ സംഗീത്, ഇലക്ടറൽ രജിസ്റ്റർ ഓഫിസറും ഡെപ്യൂട്ടി കളക്ടറുമായ ഉഷ കുമാരി എന്നിവരാണ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്

Jan oushadi

Comments are closed.