കടപ്പുറം പഞ്ചായത്ത് ബജറ്റ് – രണ്ടു കോടി വിലയിരുത്തി പാർപ്പിടമേഖലക്ക് ഊന്നൽ, ഭിന്നശേഷി ക്ഷേമത്തിനു 25 ലക്ഷം


കടപ്പുറം : 2023-24 വർഷത്തെ കടപ്പുറം ഗ്രാമപഞ്ചായത്ത് ബജറ്റ് പ്രസിഡന്റ് ഹസീന താജുദ്ധീന്റെ അധ്യക്ഷതയിൽ വൈസ് പ്രസിഡന്റ് കാഞ്ചന മൂക്കൻ അവതരിപ്പിച്ചു.
പാർപ്പിടമേഖലക്ക് ഊന്നൽ നൽകുന്ന ബജറ്റ് ലൈഫ് ഭവനം പദ്ധതിയിൽ രണ്ടു കോടി രൂപ വകയിരുത്തി.
കടപ്പുറം പഞ്ചായത്തിനെ ടൂറിസം മേഖലയാക്കി ഉയർത്തുന്നതിനുള്ള പദ്ധതികൾക്കായി മുപ്പത് ലക്ഷം വകയിരുത്തി. ഭിന്നശേഷി ക്ഷേമത്തിനു 25 ലക്ഷം വകയിരുത്തിയ ബജറ്റ് മത്സ്യത്തൊഴിലാളികൾ, വയോജനങ്ങൾ, വനിതകൾ, പട്ടികജാതി വിഭാഗം, യുവജന ക്ഷേമം, കളിസ്ഥലം, സാംസ്കാരിക നിലയം, കൃഷി, മൃഗ സംരക്ഷണം തുടങ്ങി വിവിധങ്ങളായ മേഖലകൾ ഉൾപ്പെടുത്തി പഞ്ചായത്തിന്റെ സമഗ്രവികസനം ലക്ഷ്യം വെച്ചുള്ള ബജാറ്റാണ് അവതരിപ്പിച്ചത്.

Comments are closed.