പുന്നയൂർക്കുളം: കടിക്കാട് ഗവ.ഹയർ സെക്കൻറസ്കൂൾ സംഘടിപ്പിച്ച വിജയോത്സവം കെ.വി അബ്ദുൽ ഖാദർ എം.എൽ.എ ഉദ്ഘടനം ചെയ്തു. എസ്.എം.സി ചെയർമാൻ മൂസ ആലത്തയിൽ അധ്യക്ഷത വഹിച്ചു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.പി ഉമർ, പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡൻറ് എ.ഡി ധനീപ്, കാട്ടകാമ്പാൽ പഞ്ചായത്ത് പ്രസിഡൻറ് സദാനന്ദൻ, ജില്ലാ പഞ്ചായത്തംഗം ടി.എ ഐഷ, പഞ്ചായത്തംഗം ഇന്ദിര പ്രഭുലൻ, പി.ടി.എ പ്രസിഡൻറ് സുരേഷ് ബാബു, അധ്യാപകരായ നാസർ ഹുസൈൻ,  എന്നിവർ സംസാരിച്ചു. സ്കൂളിൽ നിന്ന് മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ ആര്യ ടി ഗിരീഷിനും മറ്റ് വിദ്യാർത്ഥികൾക്കുമുള്ള ഉപഹാരങ്ങളും സമർപ്പിച്ചു.