വേൾഡ്കപ്പ് ഫുട്ബോൾ മത്സരവേദിയിൽ റിലീസ് തീയതി പ്രഖ്യാപിച്ച് കാക്കിപ്പട

ദോഹ : വ്യത്യസ്തമായ റിലീസ് പ്രഖ്യാപനവുമായി കാക്കിപ്പട. ഖത്തർ വേൾഡ് കപ്പ് മത്സരത്തിൽ ആർത്തിരമ്പുന്ന കാണികളെ സാക്ഷിയാക്കിയാണ് കാക്കിപ്പട എന്ന ചിത്രത്തിന്റെ റിലീസ് അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചത്. കാക്കിപ്പട ക്രിസ്തുമസ് റിലീസ് ആയാണ് പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. ഖത്തറിലെ അൽ ബായ്ത്ത് സ്റ്റേഡിയത്തിൽ നടന്ന ഇംഗ്ലണ്ട് ഫ്രാൻസ് ക്വാർട്ടർ ഫൈനൽ മത്സരത്തിനിടെയാണ് കാക്കിപ്പടയുടെ ക്രിസ്തുമസ് റിലീസ് പ്രഖ്യാപന ഫ്ലെക്സുകളുമായി ചിത്രത്തിന്റെ അണിയറ പ്രവർത്തകർ എത്തിയത്. വ്യത്യസ്തമായ പ്രമോഷൻ പരിപാടികളിലൂടെ ഇതിനകം തന്നെ കാക്കിപ്പട പ്രേക്ഷകശ്രദ്ധ ആകർഷിച്ചു കഴിഞ്ഞു. ചാവക്കാട് സ്വദേശി ഷെജി വെലിയകത്ത് നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഷെബി ചാവക്കാടാണ്.


Comments are closed.