കലോത്സവം – തൃശൂർ ജില്ലയുടെവിജയത്തിളക്കത്തിൽ താളമിട്ട് കൊച്ചന്നൂർ ഗവ. ഹയർസെക്കൻ്ററി സ്കൂൾ
![fairy tale](https://chavakkadonline.com/wp/wp-content/uploads/2024/05/fairytales.png)
കൊച്ചന്നൂർ : 63 -ാം മത് കേരള സ്കൂൾ കലോത്സവത്തിൽ തൃശൂർ ജില്ലയുടെ വിജയത്തിളക്കത്തിൽ കൊച്ചന്നൂർ ഗവ.ഹയർസെക്കൻ്ററി സ്കൂളും. ഹയർസെക്കൻ്ററി വിഭാഗം തബലയിൽ എ ഗ്രേഡ് നേടിയ രണ്ടാം വർഷ പ്ലസ് ടു വിദ്യാർത്ഥി കാശിനാഥ് കെ വി യാണ് ജില്ലയുടെ വിജയത്തിളക്കത്തിൽ കൊച്ചന്നൂർ ഗവ എച്ച് എസ് എസ് ന്റെ അഭിമാനം.
![planet fashion](https://chavakkadonline.com/wp/wp-content/uploads/2024/05/planet-fashion.png)
കഴിഞ്ഞ വർഷം തബലയിലും ട്രിപ്പിൾ ജാസിലും(western)കാശിനാഥ് എ ഗ്രേഡ് നേടിയിരുന്നു. ഈ വർഷം കോടതി ഉത്തരവ് പ്രകാരം ട്രിപ്പിൾ ജാസിൽ മത്സരിച്ചിട്ടുണ്ട്. കാണികളുടെ ഹർഷാരവങ്ങൾ സാക്ഷ്യപ്പെടുത്തുന്നത് കാശിനാഥ് ട്രിപ്പിൾ ജാസിൽ മിന്നുന്ന പ്രകടനമാണ് കാഴ്ച്ചവച്ചതെന്നാണ്.
ഉത്സവപ്പറമ്പുകളിൽ കാണികളെ ആസ്വാദനത്തിൻ്റെ പരകോടിയിലേക്കെത്തിക്കുന്ന ബാൻ്റ് മേളത്തിൻ്റെ രാജകിയ പദവി അലങ്കരിക്കുന്ന മുണ്ടത്തിക്കോട് രാഗദീപം ബാൻ്റ് ട്രൂപ്പിനെ നയിക്കുന്ന പെങ്ങാമുക്ക് സ്വദേശി വത്സരാജിൻ്റെയും ഷീജയുടെയും ഇളയ മകനാണ് കെ വി. കാശിനാഥ്
![Unani banner ad](https://chavakkadonline.com/wp/wp-content/uploads/2025/02/IMG-20250208-WA00201.jpg)
Comments are closed.