കഞ്ചാവ് മാഫിയ : ഗുരുവായൂര്‍ കൌണ്‍സിലില്‍ ബഹളം
ഗുരുവായൂര്‍: കഞ്ചാവ് മാഫിയ കൌണ്‍സിലറുടെ വീട് ആക്രമിച്ചതില്‍ പ്രതിഷേധിക്കുന്ന അടിയന്തിര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് കൌണ്‍സിലില്‍ പ്രതിപക്ഷ ബഹളം. പ്രമേയാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് കൗസിലര്‍മാര്‍ ഗാന്ധി സ്മൃതി മണ്ഡപത്തില്‍ ധര്‍ണ നടത്തി. ജില്ലാതല ഉദ്യോഗസ്ഥര്‍ അംഗീകാരം നല്‍കിയ വാര്‍ഷിക പദ്ധതി അംഗീകരിക്കുതിനായി വിളിച്ചു ചേര്‍ത്ത കൌണ്‍സിലാണ് ബഹളത്തില്‍ കലാശിച്ചത്. കൌണ്‍സില്‍ ആരംഭിക്കുതിന് മുമ്പ് 43-ാം വാര്‍ഡ് കൗസിലര്‍ ശ്രീന സുവീഷിന്റെ വീടിന് നേരെ നടന്ന ആക്രമണം അടിയന്തിര പ്രമേയമായി ഉണയിക്കാന്‍ യു.ഡി.എഫ് അനുമതി തേടി. എാല്‍ അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ച ചെയര്‍പേഴ്‌സന്‍ പ്രൊഫ. പി.കെ. ശാന്തകുമാരി പദ്ധതി അംഗീകാരത്തിന് ശേഷം ശ്രീന സുവീഷിന് അഞ്ച് മിനിറ്റ് സംസാരിക്കാന്‍ അനുമതി നല്‍കാമെന്നറിയിച്ചു. ആക്രമണത്തിനിരയായ കൌണ്‍സിലറുടെ വീട് സന്ദര്‍ശിക്കാനോ, ഒന്നു ഫോണ്‍ ചെയ്യാനോ ചെയര്‍പേഴ്‌സന്‍ തയ്യാറായില്ലെന്ന് യു.ഡി.എഫ്. ആരോപിച്ചു. പദ്ധതികള്‍ അംഗീകാരത്തിന് സമര്‍പിക്കാന്‍ വൈകിയതിനെ തുടര്‍ന്നു നഗരസഭക്ക് പദ്ധതിയില്‍ നഷ്ടം സംഭവിച്ചതായും യു.ഡി.എഫ് ആരോപിച്ചു. എന്നാല്‍ പദ്ധതിയില്‍ നഗരസഭക്ക് ഒരു നഷ്ടവും സംഭവിച്ചിട്ടില്ലെന്ന് ഭരണപക്ഷം വ്യക്തമാക്കി.
പദ്ധതി അംഗീകരിച്ച ശേഷം ശ്രീനയെ സംസാരിക്കാന്‍ നഗരസഭാധ്യക്ഷ ക്ഷണിച്ചെങ്കിലും അടിയന്തിര പ്രമേയത്തിന് അനുമതി നല്‍കണമൊവശ്യപ്പെട്ട് എ.ടി. ഹംസ ബഹളം ആരംഭിച്ചു. ശ്രീനക്ക് സംസാരിക്കാന്‍ അവസരം നല്‍കാന്‍ അധ്യക്ഷ ആവശ്യപ്പെട്ടെങ്കിലും ഹംസ ബഹളം തുടര്‍ന്നു. ഇതേ തുടര്‍്ന്ന് കൌണ്‍സില്‍ പിരിച്ചു വിട്ടതായി പ്രഖ്യാപിച്ചു. യു.ഡി.എഫ് അംഗങ്ങള്‍ കൗസില്‍ ഹാളില്‍ നിന്ന് നി് മുദ്രാവാക്യം മുഴക്കി. പിന്നീട് ഗാന്ധിസ്മൃതി മണ്ഡപത്തില്‍ ധര്‍ണ നടത്തുകയായിരുന്നു. പ്രതിപക്ഷ നേതാവ് ആന്റോ തോമസ്, എ.ടി. ഹംസ, റഷീദ് കുട്ടിക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കഞ്ചാവ് മാഫിയക്കെതിരെ അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ച സംഭവം വ്യാപക പ്രതിഷേധത്തിനിടയാക്കി. സി.പി.ഐ കൗസിലറുടേയും കോഗ്രസ് കൗസിലറുടെയും വീടുകള്‍ക്ക് നേരെ നടന്ന ആക്രണമണത്തിനെതിരെ അടിയന്തിര പ്രമേയത്തിന് പോലും അനുമതി നല്‍കാന്‍ തയ്യാറാകാത്ത നഗരസഭ നടപടിക്കെതിരെ രംഗത്തിറങ്ങുമെന്ന് യു.ഡി.എഫ് മണ്ഡലം കമ്മിറ്റി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിക്കുകയും സംഭവത്തിനെതിരെ പ്രതികരിക്കാതിരിക്കുകയും ചെയ്യുന്ന നഗരസഭ ഭരണസമിതി കഞ്ചാവ് മാഫിയയെ സംരക്ഷിക്കു നിലപാടാണ് സ്വീകരിക്കുതെുന്നും ഇത് ജനാധിപത്യ വിരുദ്ധവുമാണെന്നും യൂത്ത് ലീഗ് മുനിസിപ്പല്‍ കമ്മിറ്റി കുറ്റപെടുത്തി. യോഗം നിയോജക മണ്ഡലം പ്രസിഡന്റ് വി.എം മനാഫ് ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് ആര്‍.എം സുജാവുദ്ധീന്‍ അദ്ധ്യക്ഷത വഹിച്ചു.
Comments are closed.