mehandi new

കെഎസ് ആര്‍ ടി സി ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക് – ഗുരുവായൂരില്‍ 75 ശതമാനം സര്‍വ്വീസുകളും നിലച്ചു

fairy tale

ഗുരുവായൂര്‍ : ശമ്പളം വൈകിയതില്‍ പ്രതിഷേധിച്ച് ഗുരുവായൂര്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ ജീവനക്കാര്‍ പണിമുടക്കി ഉപരോധം നടത്തി. അവസാന പ്രവൃത്തി ദിവസം ലഭിക്കേണ്ട സെപ്റ്റംബര്‍ മാസത്തെ വേതനം അഞ്ച് ദിവസം കഴിഞ്ഞിട്ടും ലഭിക്കാത്തില്‍ പ്രതിഷേധിച്ചാണ് ജീവനക്കാര്‍ പണിമുടക്കി സമര രംഗത്തിറങ്ങിയത്. മിന്നല്‍ പണിമുടക്കിനെ തുടര്‍ന്നു നടന്ന ധര്‍ണ്ണ ട്രാന്‍സ്‌പോര്ട്ട് എംപ്ലോയീസ് യൂണിയന്‍ (എ.ഐ.ടി.യു.സി) സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡണ്ട് ഐ സതീഷ് കുമാര്‍ ഉല്‍ഘാടനം ചെയ്തു. ട്രാന്‍സ്‌പോര്ട്ട്  എംപ്ലോയീസ് യൂണിയന്‍ (എ.ഐ.ടി.യു.സി), ട്രാന്‍സ്‌പോര്ട്ട് വര്‍ക്കേഴ്‌സ് യൂണിയന്‍ (ഐ.ന്‍.ടി.യു.സി), ട്രാന്‍സ്‌പോര്ട്ട് ഡ്രൈവേഴ്‌സ് യൂണിയന്‍, ട്രാന്‍സ്‌പോര്ട്ട് എംപ്ലോയീസ് സംഘ് (ബി.എം.എസ്) തുടങ്ങിയ സംഘടനകളാണ് മിന്നല്‍ പണിമുടക്ക് നടത്തിയത്.   സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തില്‍ പ്രകടനവുമായെത്തിയ ജീവനക്കാര്‍ സ്റ്റേഷന്‍ മാസ്റ്ററെ ഉപരോധിച്ചു. ടി.കെ. പ്രഹ്ലാദന്‍, സന്ധ്യ ജി നായര്‍, ടി.എം. ചന്ദ്രന്‍, ടി.എസ് സുരേഷ് കുമാര്‍, പി.കെ അനില്‍കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സര്‍ക്കാര്‍ ഭരണ അനുകൂല സംഘടനയായ സി.ഐ.ടി.യു യൂണിയനില്‍പെട്ട ജീവനക്കാരും പ്രതിഷേധവുമായി രംഗതെത്തി. രാവിലെ ഡിപ്പോയില്‍ പ്രകടനം നടത്തിയ സി.ഐ.ടിയു ജീവനക്കാര്‍ അസിസ്റ്റന്‍ഡ് ട്രാന്‍സ് പോര്‍ട്ട് ഓഫീസറെ ഉപരോധിച്ചു. ദീര്‍ഘ ദൂര സര്‍വ്വീസുകളടക്കം 69 സര്‍വ്വീസ് ഉള്ള ഗുരുവായൂര്‍ ഡിപ്പോയിലെ 38 സര്‍വ്വീസുകള്‍ തടസ്സപ്പെട്ടു. വേതനം ലഭിക്കുന്നത് വരെ സര്‍വ്വീസുകള്‍ നിറുത്തിവെക്കുമെന്ന് സംയുക്ത സമരസമിതി നേതാക്കള്‍ അറിയിച്ചു. ഇതിനു മുമ്പ് സംഘടനകള്‍ സുചനാ സമരങ്ങള്‍ നടത്തിയിരുന്നു. എന്നിട്ടും  ഫലമില്ലാത്തതിനെ തുടര്‍ന്ന്  രാവിലെ ഏട്ടരയോടുകൂടി സമരം ആഹ്വാനം ചെയ്യുകയായിരുന്നു. വൈകീട്ട് അഞ്ചരയോടെ ശമ്പളം സ്റ്റേറ്റ് ബാങ്കിലേക്ക് കൈമാറിയതായി ചാനല്‍ ന്യൂസ് വന്നതോടെ താല്‍ക്കാലികമായി സമരം അവസാനിപ്പിക്കുകയായിരുന്നു. രാവിലെ ക്ഷേത്രദര്‍ശനത്തിനും മറ്റുമെത്തിയ ദീര്‍ഘ ദൂര സര്‍വ്വീസുകളെ ആശ്രയിക്കുന്ന യാത്രക്കാരടക്കം മിന്നല്‍ സമരം മൂലം വലഞ്ഞു. ട്രെയിന്‍ സംവിധാനവും സ്വകാര്യ ബസ്സ് സര്‍വ്വീസുകളെയുമാണ് ഇവര്‍ ആശ്രയിച്ചത്.

planet fashion

Comments are closed.