Header

കാരേകടവ്‌ പാലം അപകടാവസ്ഥയില്‍

ഒരുമനയൂര്‍: ഒരുമനയൂര്‍- കടപ്പുറം പഞ്ചായത്തുകളെ പരസ്പരം ബന്ധിപ്പിക്കുന്ന മുത്തമ്മാവിനു പടിഞ്ഞാറ് വശത്തുള്ള കാരേകടവ്‌ പാലം അപകടാവസ്ഥയില്‍.  കാരേകടവില്‍ 2014 ഫെബ്രുവരിയിലാണ്‌ പുതിയ ഇരുമ്പ്‌ പാലം നിലവില്‍ വന്നത്‌. രണ്ട്‌ ഭിത്തികളില്‍ ഉയര്‍ത്തി നിര്‍ത്തിയ 30 മീറ്റര്‍ നീളവും  2 മീറ്റര്‍ വീതിയുമുള്ള പാലത്തിന്റെ പടിഞ്ഞാറു വശത്തെ കോൺക്രീറ്റ്‌ ഭിത്തിയാണ്‌ തകര്‍ന്നിരിക്കുന്നത്‌. ഒരു ടണ്‍ ഭാരം വരെയുള്ള വാഹനങ്ങള്‍ക്ക്‌ മാത്രം യാത്ര അനുമതിയുള്ള പാലത്തിലൂടെ ബൈക്കുകളും ഓട്ടോയും മാത്രമാണ്‌ സഞ്ചരിക്കുന്നത്‌. 2014 ലില്‍ അന്നത്തെ റവന്യു വകുപ്പ്‌ മന്ത്രി അടൂര്‍ പ്രകാശാണ്‌ പാലം ഉദ്ഘാടനം ചെയ്തത്‌. ഉദ്ഘാടനം കഴിഞ്ഞ്‌ രണ്ട്‌ വര്‍ഷം പിന്നിടുമ്പോഴേക്കാണ്‌ ഈ നിര്‍മ്മാണ തകരാര്‍ ഉണ്ടാകുന്നത്‌. ഇരു പഞ്ചായത്തിലേയും നിരവധി ജനങ്ങളുടെ ഏക ആശ്രയമാണ്‌ ഈ ഇരുമ്പ്‌ പാലം. മുന്‍പ്‌ വള്ള കടത്തായിരുന്നിടത്ത്‌ ജനങ്ങളുടെ മുറവിളിയെ തുടര്‍ന്ന് ചങ്ങാടം സര്‍വ്വീസ്‌ ആരംഭിച്ചെങ്കിലും ഗുണ നിലവാരമില്ലാത്തതിനാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ സര്‍വ്വീസ്‌ നിലക്കുകയും ലക്ഷങ്ങള്‍ മുടക്കിയ ചങ്ങാടം നശിച്ച്‌ പോവുകയുമാണുണ്ടായത്‌. റവന്യു ആന്റ്‌ ഡിസാസ്റ്റര്‍ മാനേജ്‌മന്റ്‌ വകുപ്പ്‌ പ്രകൃതി ക്ഷോഭ ദുരിതാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ്‌ അറുപത്‌ ലക്ഷത്തോളം രൂപ ചിലവാക്കി ഈ പാലം നിര്‍മ്മിച്ചത്‌.

 

സലീംനൂര്‍ ഒരുമനയൂര്‍

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.