കര്‍ഷക ദിനം ആചരിച്ചു
ചാവക്കാട്: ചിങ്ങം ഒന്ന് കര്‍ഷകദിനമായി ആചരിച്ചു. മികച്ച കര്‍ഷകര്‍ക്ക് പുരസ്ക്കാരം നല്‍കി.
കടപ്പുറം പഞ്ചായത്തില്‍ കൃഷി ഭവനുമായി സഹകരിച്ച് സംഘടിപ്പിച്ച കര്‍ഷകദിനാചരണം കെ.വി അബ്ദുല്‍ ഖാദര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍്റ് പി.എം മുജീബ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ഹസീന താജുദ്ധീന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്‍്റ് മൂക്കന്‍ കാഞ്ചന, വിവിധ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.ഡി വീരമണി, കൃഷി അസി. ഓഫീസര്‍ കെ വത്സല എന്നിവര്‍ സംസാരിച്ചു. കര്‍ഷകരായ റഷീദ് കുരിക്കളകത്ത് മമ്പറത്ത്, മോഹനന്‍ കാക്കശേരി, മാട്, ആനാംകടവില്‍ ഫാറൂഖ് ഹാജി, ആലുങ്ങല്‍ സതീ ഭായി, പുത്തന്‍ പുരയില്‍ കുഞ്ഞുമുഹമ്മദ്, വിദ്യാര്‍ത്ഥി കര്‍ഷകനായ പാര്‍ത്ഥിപ്, ചാലില്‍ ആലാവുദ്ധീന്‍, ആലുങ്ങല്‍ രാജാമണി തുടങ്ങിയവരെ ചടങ്ങില്‍ ആദരിച്ചു.
പുന്നയൂര്‍ക്കുളം പഞ്ചായത്തില്‍ സംഘടിപ്പിച്ച കര്‍ഷക ദിനാഘോഷം കെ.വി അബ്ദുല്‍ ഖാദര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍്റ് എ.ഡി ധനീപ് അധ്യക്ഷത വഹിച്ചു. പഞ്ചായത്തിലെ കോള്‍പ്പാടങ്ങളുള്‍പ്പടെയുള്ള സ്ഥലങ്ങലെ തരിശ് നീക്കി കൃഷിക്കനുയോജ്യമാക്കുമെന്നും പുന്നയൂര്‍ക്കുളത്തെ തരിശു രഹിത പാട ഭൂമിയുള്ള പഞ്ചായത്താക്കി മാറ്റുമെന്നും പ്രസിഡന്‍്റ് അറിയിച്ചു. മാവിന്‍ ചുവട് ചെന്താര, ആറ്റുപുറം കാസ്കോ തുടങ്ങിയ ക്ലബുകള്‍ മികച്ച കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള പുരസ്കാരങ്ങള്‍ക്ക് അര്‍ഹരായി. ജില്ലാ പഞ്ചായത്തംഗം ടി.എ ഐഷ മുഖ്യാതിഥിയായി. ചാവക്കാട് ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍്റ് സുബൈദ വെളുത്തേടത്ത്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ആലത്തയില്‍ മൂസ, ജസീറ നസീര്‍, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ.എസ് ഭാസ്ക്കരന്‍, ജാസ്മിന്‍ സഹീര്‍, ആബിദ സഹദ്, അംഗങ്ങളായ യു.എം ഫാരിഖ്, ഹസീന സൈനുദ്ധീന്‍, കൃഷി ഓഫീസര്‍ കെ സിന്ധു എന്നിവര്‍ സംസാരിച്ചു.
പുന്നയൂര്‍ പഞ്ചായത്തില്‍ നടന്ന കര്‍ഷക ദിനാചരണം കെ.വി അബ്ദുല്‍ ഖാദര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് നഫീസക്കുട്ടി വലിയകത്ത് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍്റ് കെ.പി ഉമര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്‍്റ് ആര്‍.പി ബഷീര്‍, വിവിധ സ്ഥിരം സമിതി അധ്യക്ഷരായ ഐ.പി രാജേന്ദ്രന്‍, സീനത്ത് അഷറഫ്, പഞ്ചായത്തംഗങ്ങളായ മൂത്തേടത്ത് അഷറഫ്, എം.കെ ഷഹര്‍ബാന്‍, മുനാഷ്, ഉമര്‍ അറക്കല്‍, കൃഷി ഓഫീസര്‍ ആര്‍ പുരുഷോത്തമന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments are closed.