കറുകമാട് മുല്ലപ്പുഴ ജലോത്സവം ഉപേക്ഷിച്ചു – വയനാടിനു വേണ്ടി സമാഹരിച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി
കറുകമാട് : തൃശൂർ ജില്ലാ പഞ്ചായത്തും കറുകമാട് കലാ സാംസ്കാരിക വേദിയും സംയുക്തമായി ജില്ലയിലെ ഓണാഘോഷങ്ങളുടെ ഭാഗമായി 2024 സെപ്റ്റംബർ 17 ന് മൂന്നോണ നാളിൽ നടത്താനിരുന്ന ഡോ.എ പി ജെ അബ്ദുൽ കലാം എവർറോളിംഗ് ട്രോഫി കറുകമാട് മുല്ലപ്പുഴ ജലോത്സവം വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഉപേക്ഷിച്ചു. കഴിഞ്ഞ ദിവസം ചേർന്ന സമിതിയുടെ പൊതുയോഗത്തിലാണ് തീരുമാനം. മറ്റു ഓണാഘോഷ പരിപാടികൾ സമിതി അംഗങ്ങൾക്കിടയിൽ ലളിതമായി നടത്താനാണ് തീരുമാനം. സമിതി പ്രസിഡന്റ് അബ്ദുൽ റഹീം അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ഹുസൈൻ സ്വാഗതവും, ഫയാസ്, ബിൻഷാദ്, ജിംഷാദ്, മുസ്തഫ, ഹഫ്സൽ, സുഫിയാൻ, ഷെഹ്‌സിൻ, ഇമ്രാൻ എന്നിവർ സംസാരിച്ചു, ട്രഷറർമുഹമ്മദ് ഷാഫി നന്ദിയും പറഞ്ഞു.
ദുരിതബാധിതർക്ക് വേണ്ടി സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തൃശൂർ ജില്ലാ കലക്ടർ മുഖേന കൈമാറി.
Comments are closed.