കറുകമാട് മുല്ലപ്പുഴ ജലോത്സവം സെപ്റ്റംബർ 17 ന് – പോസ്റ്റർ പ്രകാശനം ചെയ്തു
കറുകമാട് : ഈ വർഷത്തെ ഓണാഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബർ 17 ന് ചതയ ദിനത്തിൽ തൃശൂർ ജില്ലാ പഞ്ചായത്തും കാറുകമാട് കലാ സാംസ്കാരിക വേദിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഡോ. എ പി ജെ അബ്ദുൽ കലാം എവർറോളിംഗ് ട്രോഫി കറുകമാട് മുല്ലപ്പുഴ ജലോത്സവത്തിന്റെ ഒരുക്കങ്ങൾക്ക് ആരംഭം കുറിച്ച് പോസ്റ്റർ പ്രകാശനം ചെയ്തു. കടപ്പുറം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത് പ്രകാശനം നിർവഹിച്ചു. ക്ലബ്ബ് പ്രസിഡന്റ് അബ്ദുൽ റഹീം, അദ്ധ്യക്ഷത വഹിഹിച്ചു. സെക്രട്ടറി ഹുസൈൻ സ്വാഗതം ആശംസിച്ചു. വാർഡ് മെമ്പർ ഹസീന താജുദ്ദീൻ, ക്ലബ്ബ് ജി സി സി പ്രതിനിധികളായ ഷമീർ എൻ പി, നാസർ, താഹ, എ ഷമീർ, മറ്റു ക്ലബ്ബ് അംഗങ്ങളായ സുഫിയാൻ, ഫയാസ്, അക്ബർ, സലീം, ഷംസുദ്ദീൻ, ബിൻഷാദ്, ജിംഷാദ്, മുസ്തഫ എന്നിവർ സംസാരിച്ചു. ക്ലബ്ബ് ഓഫീസ് പരിസരത്ത് നടന്ന ച്ചടങ്ങിൽ ക്ലബ് അംഗങ്ങളും നാട്ടുകാരും സംബന്ധിച്ചു.
Comments are closed.